പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയതോടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനുമേൽ സമ്മർദ്ദം ഏറുന്നു. ആരോപണങ്ങളിൽ ഗ്യാനേഷ് കുമാർ കൂടുതൽ വിശദീകരണത്തിന് തയ്യാറാകുമോ എന്നാണ് ആകാംക്ഷ. കമ്മീഷൻ അംഗങ്ങൾ വിയോജിപ്പ് രേഖപ്പെടുത്തിയ ഗ്യാനേഷ് കുമാറിന്റെ ഏകപക്ഷീയ തീരുമാനങ്ങളിൽ പുനഃപരിശോധന ആവശ്യവും ഉയരുന്നുണ്ട്. ഗ്യാനേഷ് കുമാറിനെതിരെയുള്ള ഹർജികളിൽ സുപ്രീം കോടതിയും ബോംബെ ഹൈക്കോടതിയും എന്ത് നിലപാടെടുക്കുന്നു എന്നതും നിർണായകമാണ്.
പ്രതിപക്ഷവും സിജെപിയും പ്രതിഷേധം കടുപ്പിച്ചാൽ ജനവികാരം എതിരാകുമോയെന്നും ബിജെപിക്ക് ആശങ്കയുണ്ട്. കോൺഗ്രസിന് പിന്നാലെ അഞ്ച് ഇടത് പാർട്ടികളുടെ രാജ്യവ്യാപക പ്രതിഷേധത്തിന് ഇന്ന് തുടക്കം . തിങ്കളാഴ്ച സംയുക്ത പ്രതിഷേധവും നിശ്ചയിച്ചിട്ടുണ്ട്. ഗ്യാനേഷ് കുമാറിന് രാജിവെക്കാനായി കൊക്രോച്ച് ജനതാ പാർട്ടി നൽകിയ സമയം ഇന്നുച്ചയോടെ അവസാനിക്കും
അടുത്തവർഷം തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ പുതിയ വോട്ടർമാരെ ചേർക്കാനുള്ള സ്പെഷ്യൽ സമ്മറി റിവിഷൻ നടത്താൻ കമ്മീഷൻ നീക്കം തുടങ്ങിയിരുന്നു. ഇതുപോലെ പ്രതിഷേധം തണുപ്പിക്കാനുള്ള കൂടുതൽ ന്ദപടികൾ ഉണ്ടായേക്കും. എൻഡിഎ ഘടകകക്ഷികളിൽനിന്നുതന്നെ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ശബ്ദമുയർന്നു തുടങ്ങിയതോടെ ബിജെപിയും പ്രതിരോധത്തിലാണ്.
ജനങ്ങൾക്ക് തിരഞ്ഞെടുപ്പ് പ്രക്രിയയിലെ വിശ്വാസം നഷ്ടപ്പെടുന്നത് പ്രശ്നമാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ ആരോപണങ്ങൾക്ക് മറുപടി പറയണമെന്നും കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷവും സിജെപിയും പ്രതിഷേധം കടുപ്പിച്ചാൽ ജനവികാരം എതിരാകുമോയെന്നും ബിജെപിക്ക് ആശങ്കയുണ്ട്.