bjp-flag
  • അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനായി ബിജെപി കഴിഞ്ഞവർഷം ആകെ 529.38 കോടി രൂപ ചെലവഴിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച കണക്കുകളിൽ വ്യക്തമാക്കുന്നു.

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പിനായി ബിജെപി കഴിഞ്ഞവര്‍ഷം ചെലവഴിച്ചത് 529.38 കോടി രൂപ. ഇതില്‍, 286 കോടി ബംഗാളിൽ മാത്രം ചെലവഴിച്ചു. കേരളത്തില്‍, 82.67 കോടി രൂപ ബിജെപി ചെലവഴിച്ചു. ഇരുസംസ്ഥാനങ്ങള്‍ക്കും പുറമെ അസം, തമിഴ്നാട്, പുതുച്ചേരി, നിയമസഭാ തിരഞ്ഞെടുപ്പുകളിലെ ചെലവിന്‍റെ കണക്കാണ് പുറത്തുവന്നത്. 

തിരഞ്ഞെടുപ്പ് കമ്മിഷന് ബിജെപി കണക്കുകള്‍ സമര്‍പ്പിച്ചു. ബംഗാളിൽ ബിജെപി പാർട്ടി പ്രചാരണത്തിനായി 217.16 കോടിയും സ്ഥാനാർഥികളുമായി ബന്ധപ്പെട്ട ചെലവിനായി 69.83 കോടിയും ചെലവഴിച്ചു. സ്ഥാനാർഥികൾക്ക് നൽകിയ തുക ഇതിൽ 58.80 കോടിയായിരുന്നു. 

തിരഞ്ഞെടുപ്പ് കാലയളവിൽ പാർട്ടിയുടെ കൈവശമുള്ള ബാങ്ക് ബാലൻസും പണവും ഉൾപ്പെടുന്ന തുക 7,689.06 കോടി ആയിരുന്നു. തിരഞ്ഞെടുപ്പ് കാലത്ത് പാർട്ടിക്ക് 1,494 കോടി വരുമാനം ലഭിച്ചതായും കണക്കുകൾ സൂചിപ്പിക്കുന്നു.

ENGLISH SUMMARY:

The Bharatiya Janata Party (BJP) spent ₹529.38 crore across assembly elections in five states, according to financial disclosures submitted to the Election Commission. West Bengal accounted for the lion's share of the expenditure, with the party deploying ₹286 crore in its high-decibel campaign. In Kerala, the party spent ₹82.67 crore on its election efforts alongside campaigns in Assam, Tamil Nadu, and Puducherry. The financial report also revealed that the party held overall funds worth ₹7,689.06 crore during the election period while generating an income of ₹1,494 crore.