സമഗ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ഡൽഹിയിൽ പ്രമുഖർ ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ് അയച്ചതിൽ വിശദീകരണവുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. നോട്ടീസ് അയച്ചതുകൊണ്ടു മാത്രം വോട്ടർപട്ടികയിൽനിന്ന് പേര് നീക്കില്ലെന്ന് കമ്മിഷൻ വ്യക്തമാക്കി. വിവരങ്ങളിൽ പൊരുത്തക്കേടുകൾ ഉള്ളതിനാലാണ് നോട്ടീസ് അയച്ചത്.

മുതിർന്ന ബിജെപി നേതാവ് എൽ.കെ.അഡ്വാനി, മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, വിദേശകാര്യമന്ത്രി എസ്.ജയശങ്കർ, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, മുഖ്യമന്ത്രി രേഖ ഗുപ്ത ഉൾപ്പെടെ 32 ലക്ഷത്തിലേറെപ്പേർക്കാണ് എസ്‌ഐആറിന്റെ ഭാഗമായി നോട്ടീസ് അയച്ചത്.

ENGLISH SUMMARY:

The Election Commission of India has issued a clarification regarding notices sent to prominent figures in Delhi as part of the ongoing Special Intensive Revision (SIR) of voter lists. The Commission assured that individuals will not be removed from the electoral roll solely because they received a notice. The notices were dispatched to resolve specific discrepancies and mismatch issues found within the existing voter database. Over 3.2 million electors, including senior BJP leader L.K. Advani, former Vice President Jagdeep Dhankhar, External Affairs Minister S. Jaishankar, Foreign Secretary Vikram Misri, and Chief Minister Rekha Gupta, were among those notified.