ഡി.രാജ, അപരാജിത രാജ
ദേശീയ മഹിളാ ഫെഡറേഷന്‍ ദേശീയ ജോയിന്റ് സെക്രട്ടറി അപരാജിത രാജയെ സിപിഐയുടെ ദേശീയ കൗണ്‍സിലില്‍ കാന്‍ഡിഡേറ്റ് അംഗമായി ഉള്‍പ്പെടുത്തി. സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജയുടെയും ദേശീയ സെക്രട്ടറി ആനി രാജയുടെയും മകളാണ് അപരാജിത രാജ.
പാര്‍ട്ടിയുടെ വര്‍ഗ, ബഹുജന സംഘടനകളുടെ പ്രതിനിധികളെ കാന്‍ഡിഡേറ്റ് അംഗമാക്കുന്നതിന്‍റെ ഭാഗമായാണ് അപരാജിത രാജയെ ദേശീയ കൗണ്‍സിലില്‍ കാന്‍ഡിഡേറ്റ് അംഗമായി ഉള്‍പ്പെടുത്തിയത്. നിലവില്‍ മഹിളാ ഫെഡറേഷന്‍ പ്രതിനിധിയുടെ ഒഴിവുണ്ടായിരുന്നു. ഇതിലേക്കാണ് അപരാജിതയെ ഉള്‍പ്പെടുത്തിയത്. ഇതോടെ രാജാ കുടുംബത്തിലെ എല്ലാവരും ദേശീയ കൗണ്‍സിലിലെ അംഗമായി. നിലവില്‍ സംഘടനയുടെ ജോയിന്റ് സെക്രട്ടറിയാണ് അപരാജിത.
മഹിളാ ഫെഡറേഷന്‍ പ്രതിനിധിയുടെ സ്ഥാനം കഴിഞ്ഞ ചണ്ഡിഗഡ് പാര്‍ട്ടി കോണ്‍ഗ്രസില്‍ ഒഴിച്ചിട്ടിരുന്നു. മഹിളാ ഫെഡറേഷന്റെ ജനറല്‍ സെക്രട്ടറി നിഷ സിദ്ധു സിപിഐയുടെ ദേശീയ കൗണ്‍സിലിലെ ഔദ്യോഗികാംഗമാണ്.