പാർലമെന്റിന്റെ വർഷകാല സമ്മേളനം അവസാനിക്കാനിരിക്കെ സഭയിലെത്താത്ത ആഭ്യന്തര മന്ത്രി അമിത് ഷാ തന്റെ ഔദ്യോഗിക ഓഫീസിൽ തുടരുന്നു.
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം അവസാനിക്കാനിരിക്കെ ആഭ്യന്തരമന്ത്രി അമിത്ഷാ എന്ന് സഭയില്‍ എത്തും എന്നതില്‍ അവ്യക്തത തുടരുന്നു. ഇന്ന് ലോക്സഭയില്‍ ലിസ്റ്റ് ചെയ്തിരുന്ന നാല് ബില്ലുകളില്‍ രണ്ടെണ്ണം അവതരിപ്പിക്കേണ്ടിയിരുന്നത് അമിത് ഷാ ആയിരുന്നെങ്കിലും ഇന്നും അദ്ദേഹം സഭയിലെത്തിയല്ല. സഹമന്ത്രിമാര്‍ ബില്‍ അവതരിപ്പിക്കാന്‍ സാധ്യത. അതേസമയം ആഭ്യന്തര മന്ത്രിയുടെ പാര്‍ലമെന്റിലെ ഓഫിസില്‍ അമിത് ഷായെത്തി.
ഡല്‍ഹിയിലെ പ്രതിഷേധക്കാര്‍ക്കെതിരായ പൊലീസ് നടപടയില്‍ ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന ആവശ്യപ്പെട്ടു പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയതോടെ ഇരുസഭകളും ഇന്നും തടസപ്പെട്ടു. രാജ്യസഭയില്‍ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. ലോക്സഭയില്‍ വന്‍ പ്രതിപക്ഷ ബഹളമുണ്ടായി. ലോക്സഭയും രാജ്യസഭയും രണ്ടുമണിവരെ നിര്‍ത്തിവച്ചു.
അതിനിടെ എഫ്.സി.ആര്‍.എ ബില്ലില്‍ നിലപാട് കടുപ്പിക്കുകയാണ് കോണ്‍ഗ്രസ്. ബില്‍ ജെ.പി.സിക്കു വിടാമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം തള്ളി. പൂര്‍ണമായി പിന്‍വലിക്കണം എന്നാണ് കോണ്‍ഗ്രസ് ആവശ്യം.
ENGLISH SUMMARY:
Union Home Minister Amit Shah remained absent from Parliament during the final days of the monsoon session despite having bills listed under his name in the Lok Sabha. The opposition intensified protests demanding his statement on police action against demonstrators in Delhi, leading to repeated adjournments in both houses. Meanwhile, junior ministers are expected to present the slated bills while Shah operates from his parliamentary office. Furthermore, the Congress party rejected the central government's proposal to send the FCRA bill to a joint parliamentary committee, demanding its complete withdrawal.