aishe-ghosh-court-delhi-police

എസ്എഫ്ഐ നേതാവ് ഐഷി ഘോഷിന് ആശ്വാസം. ഐഷിയുടെ ജാമ്യമില്ലാ വാറന്‍റ് റദ്ദാക്കി പട്യാല ഹൗസ് കോടതി. 2021ൽ ഡൽഹിയിലെ ബംഗ്ലാ ഭവനിലേക്ക് നടത്തിയ മാർച്ചിലെ കേസിലാണ് കഴിഞ്ഞ ദിവസം സിപിഎം ഓഫിസിൽനിന്ന് ഐഷിയെ അറസ്റ്റ് ചെയ്യാൻ പൊലീസ് നീക്കം നടത്തിയത്. അതേസമയം, നേരത്തെ അയച്ച സമൻസിന് ഹാജരാകത്തതിന് പിഴ ചുമത്തിയിട്ടുണ്ട്. ആയിരം രൂപയാണ് പിഴ.

2021ൽ ഡൽഹിയിലെ ബംഗ്ലാ ഭവനിലേക്ക് നടത്തിയ മാർച്ചിലെ കേസിലാണ് ഐഷിയെ അറസ്റ്റ് ചെയ്യാനായി കഴിഞ്ഞ ദിവസം ഡല്‍ഹി പൊലീസ് എകെജി ഭവനിലെത്തിയിരുന്നത്. എന്നാല്‍ ജോണ്‍ ബ്രിട്ടാസ് എംപിയുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് അവര്‍ മടങ്ങിപ്പോയി. അറസ്റ്റ് നടപടിക്കായെത്തിയ ഉദ്യോഗസ്ഥ യൂണിഫോമില്‍ ആയിരുന്നില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് അറസ്റ്റിനെ എംപി വിലക്കിയത്. സംഭവ് ജോണ്‍ ബ്രിട്ടാസ് പാര്‍ലമെന്‍റിലും ഉന്നയിച്ചിരുന്നു.

ENGLISH SUMMARY:

Delhi's Patiala House Court has cancelled the non-bailable warrant against SFI leader Aishe Ghosh in connection with a 2021 march case to Delhi's Bangla Bhawan—where police had recently attempted to arrest her from the CPM office before being blocked by MP John Brittas due to officers not wearing uniforms—though the court imposed a 1,000 rupee fine for failing to appear in response to earlier summons.