ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ചര്‍ച്ച ചെയ്യാമെന്ന് സര്‍ക്കാര്‍. ചട്ടവും സമയവും ആലോചിച്ച് തീരുമാനിക്കാം. പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജ്ജു സ്പീക്കറെ കണ്ടു. പ്രതിപക്ഷ പ്രതിഷേധത്തില്‍ ഇരുസഭകളും നിര്‍ത്തി വച്ചിരുന്നു.
ഇതിനിടെ നീറ്റ് പരീക്ഷ നിര്‍ത്തലാക്കണമെന്ന് തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ആവശ്യപ്പെട്ടു. നീറ്റ് വലിയ ക്രമക്കേടുകള്‍ക്ക് വഴിയൊരുക്കുമെന്ന് ഡിഎംകെ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതുകൊണ്ടാണ് ഡിഎംകെ ആദ്യം മുതല്‍ നീറ്റിനെ എതിര്‍ത്തതെന്നും നീറ്റ് നിര്‍ത്തലാക്കിയാല്‍ മാത്രമേ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകൂവെന്നും സ്റ്റാലിന്‍ എക്സില്‍ പ്രതികരിച്ചു.
Also Read: സമരത്തിനിടെ ബര്‍ഗര്‍ തീറ്റ; വക്താവിനെ പുറത്താക്കി സിജെപി; 'വിശന്നാല്‍ കഴിക്കില്ലേ'യെന്ന് വിജേദ
പാർലമെന്റ് മാർച്ചിനിടെയുണ്ടായ പൊലീസ് അടിച്ചമർത്തലിനു ശേഷവും വീര്യം ചേരാതെ ‘പാറ്റാപ്പട’ ജന്തർ മന്തറിൽ തുടരുകയാണ്. പ്രക്ഷോഭം തുടരുമെങ്കിലും കൂടുതൽ യുവാക്കൾക്കു പരുക്കേൽക്കുന്നത് ഒഴിവാക്കാൻ പാർലമെന്റ് മാർച്ച് വേണ്ടെന്നുവയ്ക്കുന്നതായി സിജെപി സ്ഥാപകൻ അഭിജീത് ദിപ്‌കെ പറഞ്ഞു. കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ ചർച്ചയ്ക്കു വിളിച്ച് വെറുതേ സമയം പാഴാക്കിയെന്നും ദിപ്കെ ആരോപിച്ചു.മാർച്ചിനിടെ കസ്റ്റഡിയിലെടുത്തവരെ വിട്ടയയ്ക്കാത്തതിൽ പ്രതിഷേധിച്ച് ഇന്നലെ രാത്രി എട്ടിനു സിജെപി ഡൽഹി പൊലീസ് ആസ്ഥാനത്തു ധർണ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, എല്ലാവരെയും അതിനു മുൻപ് പൊലീസ് വിട്ടയച്ചതോടെ ധർണ റദ്ദാക്കി. പരുക്കേറ്റവർക്ക് ലീഗൽ, മെഡിക്കൽ സഹായങ്ങൾ നൽകുമെന്നു കോൺഗ്രസും ആം ആദ്മി പാർട്ടിയും അറിയിച്ചു. കോൺഗ്രസിന്റെ സേവാദൾ പ്രവർത്തകർ ഭക്ഷണവും വെള്ളവുമടക്കമുള്ള സഹായവുമായി സമരവേദിയിലുണ്ട്
ഇന്നലെ രാവിലെ മുതൽ ആയിരക്കണക്കിനാളുകളാണ് വീണ്ടും ജന്തർ മന്തറിലേക്ക് എത്തിയത്. സമരവേദി നിറഞ്ഞതിനാൽ ബാരിക്കേഡുകൾക്കു പുറത്താണ് പ്രവർത്തകർ നിലയുറപ്പിച്ചത്.
എൻസിപി (എസ്‌പി) നേതാവ് ശരദ് പവാർ, ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കേജ്‍രിവാൾ അടക്കമുള്ളവർ ഇന്നലെ ജന്തർ മന്തറിലെത്തി. കേരളത്തിൽ നിന്നടക്കമുള്ള ഇടത് എംപിമാർ ജന്തർ മന്തറിലേക്കു മാർച്ച് നടത്തി. യുവജനങ്ങൾക്കു നേരെയുള്ള പൊലീസ് അതിക്രമത്തിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പിറന്നാൾ ആഘോഷം ഉപേക്ഷിച്ചു. പൊലീസ് നടപടിക്കെതിരെ ആസാദ് സമാജ് പാർട്ടി നേതാവ് ചന്ദ്രശേഖർ ആസാദ് പാർലമെന്റ് വളപ്പിലെ അംബേദ്കർ പ്രതിമയ്ക്കു മുന്നിൽ ധർണയിരു