ദ് ടെലിഗ്രാഫ് മുൻ എഡിറ്റർ ആർ.രാജഗോപാലിന്റെ പാസ്പോർട്ട് പുതുക്കാൻ ഒടുവിൽ ബംഗാൾ പൊലീസിന്റെ അനുമതി. പാസ്പോർട്ട് പ്രിന്റിങ് തുടങ്ങാനുള്ള നടപടി ആരംഭിച്ചതായി വെബ്സൈറ്റിൽ അറിയിപ്പ് ലഭിച്ചു. പൊലീസ് പുതിയ റിപ്പോർട്ട് നൽകിയ ശേഷമാണ് പാസ്പോർട്ട് പുതുക്കാനുള്ള നടപടിയായത്. വോട്ടർ പട്ടികയിൽ പേരില്ലെന്ന കാരണം പറഞ്ഞാണ് നേരത്തെ പാസ്പോർട്ട് പുതുക്കാൻ അനുമതി നിഷേധിച്ചത്.
നടപടിയിൽ വ്യാപക പ്രതിഷേധം ഉയർന്ന പൊലീസിന്റെ പുനഃപരിശോധന. ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ ബംഗാൾ മുഖ്യമന്ത്രിക്ക് കത്തും അയച്ചിരുന്നു. പാസ്പോർട്ട് പുതുക്കാത്തതിനാൽ അമേരിക്കയിലുള്ള മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ രാജഗോപാലിന് സാധിച്ചിരുന്നില്ല.
വോട്ടര്‍പട്ടികയില്‍ പേരില്ലെന്നതിനാലാണ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍റെ പാസ്പോര്‍ട്ട് പുതുക്കി നല്‍കാതിരുന്നത്. അടിയന്തര ഇടപെടലാവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി സതീശന്‍ ബംഗാള്‍ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിന്‍റെയും മോദിയുടെയും കടുത്ത വിമര്‍ശകനായ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ആര്‍.രാജഗോപാലിന്‍റെ പേര് കഴിഞ്ഞ എസ്.ഐ.ആറിലാണ് കൊല്‍ക്കത്തയിലെ വോട്ടര്‍പട്ടികയില്‍നിന്ന് നീക്കിയത്. ഇക്കാരണത്താല്‍ പാസ്‌പോർട്ട് പുതുക്കാന്‍ പൊലീസ് അനുമതി നിഷേധിച്ചെന്നാണ് രാജഗോപാലിന്‍റെ പരാതി.