അയോധ്യ സംഭാവന തട്ടിപ്പില്‍ രാമക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായിയെ സംശയനിഴലിലാക്കി കുടുതല്‍ വിവരങ്ങള്‍.  ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടിട്ടും ചമ്പത് റായി ക്ഷേത്രത്തിലെ സംഭാവനകളുടെയും ഇടപാടുകളുടെയും വിവരങ്ങള്‍ നല്‍കിയില്ല.  എസ്.ഐ.ടി റിപ്പോര്‍ട്ടിന്‍മേല്‍ കെസെടുക്കുന്നത് വൈകുകയാണ്.  തട്ടിപ്പില്‍ ആരെയും വെറുതെവിടില്ലെന്ന് ഉത്തര്‍ പ്രദേശ് ബി.ജെ.പി പ്രതികരിച്ചു.  സിബിഐ അന്വേഷണ ആവശ്യം അടിയന്തരമായി പരിഗണിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു.

അയോധ്യ രാമക്ഷേത്രത്തിലെ തട്ടിപ്പില്‍ അന്വഷണമാവശ്യപ്പെട്ട് ബിജെപി നേതാവ് രജനീഷ് സിങ് പ്രധാനമന്ത്രിയുടെ ഓഫീസിന് പരാതി നല്‍കിയിരുന്നു.  വിവരണ ശേഖരത്തിനും തുടര്‍നടപടികള്‍ക്കുമായി പരാതി അയോധ്യ ജില്ലാ ഭരണകൂടത്തിലെത്തി.   അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് വിവരം തേടിയപ്പോഴാണ് ചമ്പത് റോയിയുടെ നിസ്സഹകരണം  ട്രസ്റ്റിന്റെ വരുമാനം, ചെലവ്, സംഭാവനകൾ, ബാങ്ക് അക്കൗണ്ടുകൾ, ഭൂമി ഇടപാടുകൾ, സ്വത്തുക്കൾ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ നൽകാൻ റായി വിസമ്മതിച്ചു.

 എസ്‌ഐടി അന്വേഷണം നടക്കുന്ന എന്നപേരിലാണ് വിവരങ്ങള്‍ നല്‍കാതിരുന്നത്.

 

 

ചമ്പത് റായിയെ സംരക്ഷിക്കുന്നു എന്ന ആരോപണങ്ങള്‍ക്കിടെ തട്ടിപ്പില്‍ ആരെയും വെറുതെവിടില്ലെന്ന് ഉത്തര്‍പ്രദേശ് ബി.ജെ.പി വ്യക്തമാക്കി.  എസ്‌ഐടിയുടെ അന്തിമ റിപ്പോർട്ട് വന്നാല്‍ എല്ലാം വ്യക്തമാകും.

അന്വേഷണം പൂര്‍ത്തിയാകുംമുമ്പ്ചമ്പത് റായിയുടെ രാജിയെക്കുറിച്ച്  പറയാനില്ലെന്നും ബിജെപി അധ്യക്ഷന്‍ പങ്കജ് ചൗധരി.

 

 

അയോധ്യ തട്ടിപ്പില്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ടുള്ള  ഹര്‍ജികള്‍ പരാമ‍ര്‍ശിക്കാന്‍ സുപ്രീം കോടതി അനുവാദം നല്‍കിയില്ല.  ഹർജി അടിയന്തരമായി ലിസ്റ്റ് ചെയ്യണമെന്ന് ജൂൺ 29 ന് പരാമർശിക്കാൻ അഭിഭാഷകനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.

The Ayodhya Ram Mandir donation scam is gaining traction with allegations surrounding Ram Mandir Trust secretary Champat Rai. :