സിജെപിയുടെ പ്രതിഷേധത്തിന് പിന്തുണയുമായി സിപിഐയുടെ യുവജന – വിദ്യാര്‍ഥി സംഘടനകള്‍. പാറ്റകള്‍ക്കൊപ്പം ജന്തര്‍ മന്തറില്‍ പ്രതിഷേധിക്കാനെത്തുമെന്ന് AISFഉം AIYFഉം അറിയിച്ചു.
ജന്തര്‍ മന്തറില്‍ പരമാവധി ആളുകളെ എത്തിക്കുമെന്ന് എഐവൈഎഫ് ഡല്‍ഹി സംസ്ഥാന സെക്രട്ടറി ഷിജോ വര്‍ഗീസ് മനോരമ ന്യൂസിനോട് പറഞ്ഞു. ഐസയുടെയും എസ്എഫ്ഐയുടെയും പിന്തുണയും കോക്രോച്ച് ജനതാ പാര്‍ട്ടിക്കുണ്ട്.