ദീര്‍ഘകാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് കര്‍ണാടക മുഖ്യമന്ത്രിയായി ഡി.കെ.ശിവകുമാര്‍ സത്യപ്രതിജ്ഞ ചെയ്തു. ജി.പരമേശ്വരയാണ് ഉപമുഖ്യമന്ത്രി. മലയാളികളായ കെ.ജെ.ജോര്‍ജും യു.ടി.ഖാദറുമടക്കം 13 മന്ത്രിമാരാണ് ഒപ്പമുള്ളത്. രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയടക്കമുള്ള നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു. മുഖ്യമന്ത്രി വി.ഡി.സതീശനും സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാനെത്തി. 

ലിംഗായത്ത് വിഭാഗത്തിന് കൂടുതൽ പ്രാധാന്യം നല്‍കുന്നതിന്റെ ഭാഗമായി മന്ത്രിസഭയിൽ നിന്ന് ദിനേശ് ഗുണ്ടൂറാവുവിനെ ഒഴിവാക്കി. പകരം ശരൺപ്രകാശ് പാട്ടീലിനെ ഉള്‍പ്പെടുത്തി.  ബി.കെ.ഹരിപ്രസാദ് കെപിസിസി അധ്യക്ഷനായേക്കുമെന്നാണ് നിലവിലെ സൂചന. അതേസമയം, സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി സിദ്ധരാമയ്യയെ, പാർട്ടിയുടെ പരമോന്നത തീരുമാനങ്ങളെടുക്കുന്ന സമിതിയായ കോൺഗ്രസ് പ്രവർത്തക സമിതിയിൽ അംഗമായി ഉൾപ്പെടുത്തി. കോൺഗ്രസ് ഉന്നത നേതൃത്വം സിദ്ധരാമയ്യയുമായും ശിവകുമാറുമായും ചർച്ചകൾ നടത്തി.

ENGLISH SUMMARY:

Marking the beginning of a new political era, D.K. Shivakumar has been officially sworn in as the Chief Minister of Karnataka after a prolonged leadership evaluation. Alongside him, G. Parameshwara took the oath as the Deputy Chief Minister, while thirteen cabinet ministers, including Malayali leaders K.J. George and U.T. Khader, assumed corporate charge. Top national leaders including Congress President Mallikarjun Kharge and Rahul Gandhi attended the grand ceremony, which also saw the dynamic presence of Kerala Chief Minister V.D. Satheesan. In a strategic structural move to balance state caste equations, Dinesh Gundu Rao was replaced by Lingayat leader Saranprakash Patil in the newly formed cabinet. Meanwhile, outgoing Chief Minister Siddaramaiah has been accommodated into the prestigious Congress Working Committee following successful high-level consensus talks mediated by the party high command.