mamata-banarje

മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കാത്ത മമതാ ബാനര്‍ജി സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ വഴങ്ങിയോ? സുവേന്ദു അധികാരി മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ എക്സില്‍ തന്‍റെ ബയോ തിരുത്തിയ മമതയുടെ നടപടിയാണ് പുതിയ ചോദ്യത്തിന് പിന്നില്‍. മൂന്നു തവണ മുഖ്യമന്ത്രിയായിരുന്നു എന്നാണ് എക്സ് ബയോയിലെ തിരുത്തല്‍. 

'ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ സ്ഥാപക ചെയര്‍പേഴ്സണ്‍, 15,16,17 വിദാന്‍ സഭയില്‍ ബംഗാള്‍ മുഖ്യമന്ത്രി' എന്നാണ് മമത ബയോയില്‍ തിരുത്തല്‍ വരുത്തിയത്. നേരത്തെ സംഘടന പദവിക്കൊപ്പം ബംഗാള്‍ മുഖ്യമന്ത്രി എന്നാണ് മമതയുടെ ബയോയിലുണ്ടായിരുന്നത്. ശനിയാഴ്ച നടന്ന സത്യപ്രതിജ്ഞാ ചടങ്ങിന് പിന്നാലെയാണ് മാറ്റം. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭബാനിപൂരിൽ നിന്ന് മമതയെ തോല്‍പ്പിച്ച സുവേന്ദു അധികാരിയാണ് ബംഗാളിലെ ബിജെപിയുടെ ആദ്യ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. 

mamata-x-bio

80 സീറ്റില്‍ ഒതുങ്ങിയ മമത, തിരഞ്ഞെടുപ്പ് ഫലം ജനവിധിയല്ലെന്നും ഗൂഢാലോചനയാണെന്നും ആരോപിച്ചാണ് മുഖ്യമന്ത്രി പദം രാജിവെയ്ക്കില്ലെന്ന് പ്രഖ്യാപിച്ചത്. വോട്ടെണ്ണലില്‍ ക്രമക്കേടുകള്‍ നടന്നെന്നും 100 സീറ്റുകള്‍ കൊള്ളയടിക്കപ്പെട്ടെന്നുമായിരുന്നു മമതയുടെ ആരോപണം. എന്നാല്‍ ബയോയില്‍ മുന്‍ മുഖ്യമന്ത്രി എന്ന പദം മമത ഉപയോഗിച്ചിട്ടില്ലാ എന്നുള്ളതും ശ്രദ്ധേയമാണ്. 

ENGLISH SUMMARY:

Following the swearing-in of Suvendu Adhikari as West Bengal's first BJP Chief Minister, Mamata Banerjee has updated her X (formerly Twitter) bio, sparking significant political discussion. Her new profile description identifies her as the three-time Chief Minister of the 15th, 16th, and 17th Vidhan Sabhas, moving away from her previous title of current Chief Minister. This subtle change comes after she initially refused to resign, alleging that the election results were a conspiracy involving the "theft" of 100 seats. Despite her electoral defeat in Bhawanipur, this digital update is being viewed as a silent acknowledgement of the changing political landscape in Bengal.