mamata-bengal

ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഭവാനിപൂരിൽ തോറ്റു. ബിജെപിയുടെ സുവേന്ദു അധികാരിയോട് 15105 വോട്ടുകൾക്കാണ് മമത തോറ്റത്. അതേസമയം ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും തിരഞ്ഞെടുപ്പിനെ കൊള്ളയടിക്കുക ആയിരുന്നുവെന്ന് മമത ആരോപിച്ചു. 

തിരഞ്ഞെടുപ്പ് ഫലം പുരഗോമിക്കവേ തന്റെ പോളിംഗ് ഏജന്റുമാർക്ക് മമത ഒരു സന്ദേശം അയച്ചിരുന്നു. വോട്ടെണ്ണൽ കേന്ദ്രങ്ങൾ വിട്ടുപോകരുതെന്നും വോട്ടെടുപ്പി ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ആവശ്യപ്പെട്ടു. 'സൂര്യാസ്തമയത്തിനു ശേഷം നമ്മൾ വിജയിക്കും' എന്നും അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. ബിജെപിക്ക് നേട്ടമുണ്ടാക്കാനുള്ള തന്ത്രമായി പലയിടത്തും വോട്ടെണ്ണൽ നിർത്തിവച്ചിരിക്കുകയാണെന്നും അവർ ആരോപിച്ചു.

'നമ്മൾ നൂറിലധികം സീറ്റുകളിൽ മുന്നിലാണ്, അത് റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല. എല്ലാം തെറ്റായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. തിരഞ്ഞെടുപ്പ് കമ്മീഷൻ പൂർണ്ണമായും സ്വന്തം ഇഷ്ടപ്രകാരമാണ് പ്രവർത്തിക്കുന്നത്, കേന്ദ്ര സേനയും അവർക്കൊപ്പമുണ്ട്. പോലീസും കേന്ദ്ര സേനയ്‌ക്കൊപ്പം പ്രവർത്തിക്കുന്നു' മമത ബാനർജി ആരോപിച്ചു. കേന്ദ്ര സേനയെ ഉപയോഗിച്ച് എല്ലാ ഭാഗത്തുനിന്നും ടിഎംസിക്കെതിരെ അതിക്രമങ്ങൾ നടക്കുന്നുണ്ടെന്നും അവർ പറഞ്ഞു.

ENGLISH SUMMARY:

Mamata Banerjee lost in Bhavnipur by 15105 votes to Suvendu Adhikari, despite her claims of election rigging and bias by the Election Commission. She expressed confidence in victory after sunset and accused the Election Commission and central forces of manipulating the results to favor the BJP.