സ്വത്ത് വിവരങ്ങൾ സമർപ്പിച്ചതിനെതിരായ ഹർജിയില്‍ വിജയ്ക്ക് കുരുക്ക്. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് 3 ദിവസം മാത്രം ശേഷിക്കെയാണ് സ്വത്തുവിവരങ്ങളിലെ പൊരുത്തക്കേടിൽ കോടതിയുടെ നിർണായക ഇടപെടൽ ഉണ്ടായിരിക്കുന്നത്. നൂറു കോടിയുടെ സ്വത്ത് വെളിപ്പെടുത്തിയിട്ടില്ലെന്ന കണ്ടെത്തൽ സ്ഥാനാർഥിക്ക് വലിയ കുരുക്കായി മാറിയിരിക്കുകയാണ്
രണ്ട് വ്യത്യസ്ത മണ്ഡലങ്ങളിൽ സമർപ്പിച്ച സത്യവാങ്മൂലങ്ങളിലാണ് വലിയ അന്തരമുള്ളത്. പെരമ്പൂർ മണ്ഡലത്തിൽ നൂറ്റിപ്പതിനഞ്ചു കോടിയുടെ സ്വത്തും തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലത്തിൽ ഇരുനൂറ്റിയിരുപത് കോടിയുടെ സ്വത്തുമാണ് കാണിച്ചിരിക്കുന്നത്. നൂറു കോടി രൂപയുടെ സ്വത്ത് വെളിപ്പെടുത്തിയിട്ടില്ലെന്ന് ഹർജി പരിഗണിക്കവേ ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് വാക്കാൽ നിരീക്ഷിച്ചു.
ഇത്രയും വലിയ വ്യത്യാസം സത്യവാങ്മൂലങ്ങളിൽ വന്നതെന്തുകൊണ്ടാണെന്ന് വ്യക്തമാക്കാൻ വിജയ്ക്ക് കഴിഞ്ഞിട്ടില്ല. ഇതിന് ഉപോൽബലകമായ രേഖകളും സമർപ്പിച്ചിട്ടില്ലെന്നാണ് ഹർജിയിലെ പ്രധാന ആരോപണം. വിഷയത്തിൽ ആദായ നികുതി വകുപ്പ്, തിരഞ്ഞെടുപ്പ് കമ്മീഷൻ, പെരുമ്പൂർ, തിരുച്ചെപ്പള്ളി ഈസ്റ്റ് എന്നീ മണ്ഡലങ്ങളിലെ റിട്ടേണിങ് ഓഫീസർമാർ, സ്ഥാനാർഥി എന്നിവർക്ക് മദ്രാസ് ഹൈക്കോടതി നോട്ടീസ് അയച്ചു. ഒരാഴ്ചയ്ക്കകം മറുപടി നൽകാനാണ് കോടതിയുടെ നിർദേശം.
ENGLISH SUMMARY:
സ്വത്ത് വിവരങ്ങൾ സമർപ്പിച്ചതിനെതിരായ ഹർജിയില്‍ വിജയ്ക്ക് കുരുക്ക്. തിരഞ്ഞെടുപ്പിന് 3 ദിവസം മാത്രം ശേഷിക്കെയാണ് സ്വത്തുവിവരങ്ങളിലെ പൊരുത്തക്കേടിൽ കോടതിയുടെ നിർണായക ഇടപെടൽ ഉണ്ടായിരിക്കുന്നത്. നൂറു കോടിയുടെ സ്വത്ത് വെളിപ്പെടുത്തിയിട്ടില്ലെന്ന കണ്ടെത്തൽ സ്ഥാനാർഥിക്ക് വലിയ കുരുക്കായി മാറിയിരിക്കുകയാണ്.
രണ്ട് വ്യത്യസ്ത മണ്ഡലങ്ങളിൽ സമർപ്പിച്ച സത്യവാങ്മൂലങ്ങളിലാണ് വലിയ അന്തരമുള്ളത്. പെരുമ്പൂർ മണ്ഡലത്തിൽ നൂറ്റിപ്പതിനഞ്ചു കോടിയുടെ സ്വത്തും തിരുച്ചെപ്പള്ളി ഈസ്റ്റ് മണ്ഡലത്തിൽ ഇരുനൂറ്റിയിരുപത് കോടിയുടെ സ്വത്തുമാണ് കാണിച്ചിരിക്കുന്നത്. നൂറു കോടി രൂപയുടെ സ്വത്ത് വെളിപ്പെടുത്തിയിട്ടില്ലെന്ന് ഹർജി പരിഗണിക്കവേ ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് വാക്കാൽ നിരീക്ഷിച്ചു.