യുവതികള്‍ക്ക് വിവാഹത്തിന് സ്വര്‍ണവും പട്ടുസാരിയും. ആറ് സൗജന്യ പാചകവാതക സിലിണ്ടറുകള്‍. വന്‍ പ്രഖ്യാപനങ്ങളുമായി വിജയ് പ്രകടനപത്രിക പുറത്തിറക്കി. ജനനായകന്‍ സിനിമ ലീക്ക് ആയത് ഡിഎംകെ–ബിജെപി ഗൂഢാലോചനയാണെന്ന് ടിവികെ നേതൃത്വം ആരോപിച്ചു. കേസില്‍ മൂന്ന് പേര്‍കൂടി അറസ്റ്റിലായി. ഇതിനിടെ, പെരുമാറ്റച്ചട്ടലംഘനത്തിന് വിജയ്ക്കെതിരെ വീണ്ടും കേസെടുത്തു.
Also Read: തമിഴ്നാട് തിരഞ്ഞെടുപ്പിൽ വിജയ് സ്വാധീനിച്ചേക്കാം: മന്ത്രി പളനിവേൽ ത്യാഗരാജൻ
കര്‍ഷകന് നല്‍കിയാണ് തമിഴക വെട്രി കഴകത്തിന്‍റെ പ്രകടനപത്രിക വിജയ് പുറത്തിറക്കിയത്. 60 വയസില്‍ താഴെയുള്ള സ്ത്രീകള്‍ക്ക് പ്രതിമാസം 2,500 രൂപ. കുടുംബത്തിന് ആറ് സൗജന്യ ഗ്യാസ് സിലിണ്ടറുകള്‍. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന യുവതികളുടെ വിവാഹത്തിന് ഒരു പവന്‍ സ്വര്‍ണവും പട്ടുസാരിയും. നവജാതശിശുകള്‍ക്ക് സ്വര്‍ണമോതിരം. മക്കളുടെ പഠനത്തിന്‍റെ അമ്മമാര്‍ക്ക് 15,000 രൂപ എന്നിങ്ങനെ വമ്പന്‍ പ്രഖ്യാപനങ്ങളുള്ളത്. ജയിച്ചാല്‍ മണ്ഡലത്തില്‍ മാസത്തിലൊരിക്കല്‍ വരാമെന്ന വിജയ്‍യുടെ മാസ് ഡയ്‍ലോഗും.
അതേസമയം, ചെന്നൈ ടി നഗറിലെ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ടിവികെ അധ്യക്ഷന്‍ വിജയ്ക്കെതിരെ കേസെടുത്തു. അനുമതിയില്ലാതെ റോഡ് ഷോ നടത്തി ഗതാഗത തടസമുണ്ടാക്കുകയും ജനങ്ങളെ ബുദ്ധിമുട്ടിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് നടപടി. കൊളത്തൂരിലെ പ്രചാരണത്തിലും ചട്ടം ലംഘിച്ചതിന് വിജയ്ക്കെതിരെ കേസെടുത്തിരുന്നു.