suvendu-adhikari-bjp-bengal-victory

ബംഗാളിൽ ഇത്തവണ ബിജെപി വിജയിക്കുമെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. ജനങ്ങൾ നരേന്ദ്രമോദിയെ പിന്തുണയ്ക്കുമെന്നും സുവേന്ദു അധികാരി മനോരമ ന്യൂസിനോട് പറഞ്ഞു. മുഖ്യമന്ത്രി മമത ബാനർജിയുടെ സിറ്റിങ്‌ സീറ്റായ ഭവാനിപ്പൂരിൽ ശക്തമായ പോരാട്ടമാണ് സുവേന്ദു അധികാരി കാഴ്ച വയ്ക്കുന്നത്. 

കഴിഞ്ഞതവണ അരലക്ഷത്തോളം വോട്ടിന് മമത ബാനർജി വിജയിച്ച ഭവാനിപ്പൂരിൽ ഇത്തവണ മത്സരഫലം പ്രവചനാതീതമാണ്. SIR കഴിഞ്ഞപ്പോൾ മുപ്പതിനായിരത്തിലോളം വോട്ടുകൾ മണ്ഡലത്തിൽ ഇല്ലാതായി. ഇത് തൃണമൂൽ ക്യാംപിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ മമതയെ തോൽപ്പിച്ച അതേ ആവേശത്തിലാണ് ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ഭവാനിപ്പൂരിൽ മമതയെ നേരിടുന്നത്. വമ്പൻ പ്രചാരണമാണ് സുവേന്ദു അധികാരിയുടേത്. 

ബംഗാൾ ബിജെപിയുടെ മുഖമാണ് സുവേന്ദു അധികാരി. തൃണമൂൽ കോട്ടയായി അറിയപ്പെടുന്ന ഭവാനിപ്പൂരിൽ വലിയ മത്സരമാണ് ബിജെപി കാഴ്ചവയ്ക്കുന്നത്. ബിജെപി വിജയിക്കുമെന്നും ജനങ്ങൾ ബിജെപിക്കൊപ്പമെന്നും സുവേന്ദു അധികാരി മനോരമ ന്യൂസിനോട്‌ പറഞ്ഞു. അക്രമ രാഷ്ട്രീയം, ബംഗ്ലദേശികളെ പുറത്താക്കും ഇതടക്കം വാഗ്ദാനങ്ങൾ ബിജെപി മുന്നോട്ട് വയ്ക്കുന്നു. 

ENGLISH SUMMARY:

Suvendu Adhikari predicts a BJP victory in Bengal this time, stating that people will support Narendra Modi. He is putting up a strong fight in Bhabanipur, the sitting seat of Chief Minister Mamata Banerjee.