തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന് വീണ്ടും ഇ.ഡി. തൃണമൂലിന്റെ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ രൂപീകരിക്കുന്ന ‘ഐ പാക്’ മേധാവിയുടെ അറസ്റ്റ് രാഷ്ട്രീയ വിവാദമാകുന്നു. ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കമാണ് അറസ്റ്റെന്ന് തൃണമൂൽ കോൺഗ്രസ്‌ വിമർശിച്ചു.

ബംഗാൾ തിരഞ്ഞെടുപ്പ് ചൂടിൽ നിൽക്കവെയാണ്, പൊളിറ്റിക്കൽ കൺസൾട്ടൻസി സ്ഥാപനമായ ഐ പാകിൻ്റെ ഡയറക്ടറും സഹസ്ഥാപകനുമായ വിനേഷ് ചന്ദേൽ ഡൽഹിയിൽ അറസ്‌റ്റിലായത്. തിരഞ്ഞെടുപ്പ് കാലത്തെ അറസ്റ്റ് തൃണമൂലിനെ ഞെട്ടിച്ചു.ഇതോടെ, ഇഡിക്ക് അല്പം വിശ്രമം കൊടുക്കണം എന്ന പരിഹാസവുമായി തൃണമൂൽ കോൺഗ്രസ്‌ രംഗത്തുവന്നു.

PMLA കേസുകളിൽ ഇഡിയുടെ ശിക്ഷാ നിരക്ക് ഒരു ശതമാനത്തിൽ താഴെയെന്നും ഏജൻസിയുടെ പ്രവർത്തനത്തിൽ സംശയമെന്നും ഡെറിക് ഒബ്രിയാൻ .എന്നാൽ, തൃണമൂൽ കോൺഗ്രസിലും കള്ളൻമാർ ഉണ്ടെന്നാണ് കോൺഗ്രസ്‌ നേതാവ് അധിർ രഞ്ജൻ ചൗധരി പറയുന്നത്.SIR വഴി വോട്ട് വെട്ടി, ഇപ്പോൾ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയുന്ന ഏജൻസിയുടെ തലവനും അറസ്റ്റിൽ. എല്ലാ തരത്തിലും ബിജെപി വലിഞ്ഞുമുറുക്കുകയാണെന്നാണ് തൃണമൂൽ ആരോപിക്കുന്നത്.

ENGLISH SUMMARY:

ED's involvement in election politics has reignited controversy with the arrest of the I-PAC chief, a key strategist for Trinamool Congress. The Trinamool Congress alleges this arrest is an attempt to undermine democracy.