kc-venugopal-3

കേരളത്തില്‍ യുഡിഎഫ് തരംഗമെന്ന് കെ.സി. വേണുഗോപാല്‍. എല്‍ഡിഎഫിനെ ഇനി വേണ്ടെന്ന് ജനം പറയുന്നതാണ് പ്രചാരണത്തില്‍ ബോധ്യപ്പെടുന്നത്. വികൃതമായ മുഖം മിനുക്കാന്‍ കോടികളുടെ പി.ആര്‍ നട‌ത്തുകയാണ് സര്‍ക്കാര്‍. കേരളത്തിലെ സിപിഎം– ബിജെപി ഡീല്‍ പുതിയ കഥയല്ലെന്നും ഇത്തവണത്തെ സ്ഥാനാര്‍ഥി നിര്‍ണയത്തിലൂടെ ഡീല്‍ ബോധ്യപ്പെട്ടുവെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.  Also Read: പാലക്കാട്ട് സിപിഎം–ബി‌‌ജെപി ഡീലെന്നത് വി.ഡി.സതീശന്റെ നുണ: എം.വി.ഗോവിന്ദന്‍


യുഡിഎഫിനെ തോൽപ്പിക്കാനാണ് ബിജെപി സിപിഎം ഡീലെന്നും പാർട്ടി നേതൃത്വത്തിന്റെ രക്ഷയ‌്ക്കു വേണ്ടിയുള്ള ഡീലാണിതെന്നും അത് അണികൾ തള്ളുമെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു. സിപിഎം ബിജെപി ഡീൽ പൊളിഞ്ഞു പാളീസാകുമെന്നും ഏതൊക്കെ മണ്ഡലങ്ങളിൽ എന്ന് പറയുന്നില്ലെന്നും  കെ.സി. പറഞ്ഞു.

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര ആലോചിച്ചെടുത്തതെന്നും കെ.സി. വേണുഗോപാല്‍. കെഎസ്ആര്‍ടിസിയെ കടക്കെണിയിലാക്കില്ലെന്നും സഹായം നല്‍കുമെന്നും കെ.സി. പറഞ്ഞു. ചെറ്റത്തരം പരാമര്‍ശത്തോടെ മുഖ്യമന്ത്രി തനിനിറം തെളിയിച്ചെന്നും കെ.സി പറഞ്ഞു. ഇടയ്ക്ക് പരാമര്‍ശം ഇല്ലാതിരുന്നത് പി.ആര്‍.വര്‍ക്കാണ്. വീണ്ടും തനിനിറം പുറത്തുവന്നെന്നും കെ.സി.വേണുഗോപാല്‍ പരിഹസിച്ചു.

ENGLISH SUMMARY:

Congress leader K.C. Venugopal has claimed a strong UDF wave in Kerala, stating that public sentiment is turning against the ruling LDF. He accused the government of relying on massive PR campaigns to improve its image while alleging a long-standing CPM-BJP deal in the state. According to Venugopal, the latest candidate selection process has exposed this alleged political understanding.He also said that such a deal is aimed at defeating the UDF but will be rejected by party workers and ultimately fail.Highlighting policy matters, he assured that KSRTC’s proposed free travel for women would not lead to financial strain. Venugopal further criticized the Chief Minister, claiming recent remarks have revealed his true political character.