മുതിർന്ന സിപിഐ നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന ആർ.നല്ലകണ്ണ് (101) അന്തരിച്ചു. ഏതാനും ദിവസങ്ങളിലായി ചികിൽസയിലായിരുന്നു. 1944-ൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചു.
കർഷക യൂണിയൻ സംസ്ഥാന സെക്രട്ടറി, കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന സെക്രട്ടറി, സിപിഐ ദേശീയ കമ്മിറ്റി അംഗം, നിർവാഹക സമിതി അംഗം തുടങ്ങിയ പദവികൾ വഹിച്ച അദ്ദേഹം 13 വർഷം തമിഴ്നാട് സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്നു.
പതിനഞ്ചാം വയസ്സിലാണ് നല്ലകണ്ണ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായത്. പാർട്ടിയുടെ ദേശീയ എക്‌സിക്യൂട്ടീവ് അംഗമായിരുന്ന അദ്ദേഹം, തൂത്തുക്കുടി ജില്ലയിലെ ശ്രീവൈകുണ്ഠത്താണ് ജനിച്ചത്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ അദ്ദേഹം സജീവമായി പ്രവർത്തിച്ചിരുന്നു. ജനകീയ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തതിന്റെ പേരിൽ നിരവധി തവണ അദ്ദേഹം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.