ബിഹാറില്‍ എന്‍ഡിഎയ്ക്ക് ഭരണത്തുടര്‍ച്ച പ്രവചിച്ച് എക്സിറ്റ് പോളുകള്‍. 130 ല്‍ അധികം സീറ്റുകള്‍ എന്‍ഡിഎ നേടുമെന്നാണ് പുറത്തുവന്ന എല്ലാ എക്സിറ്റ് പോളുകളും പറയുന്നത്. മഹാസഖ്യം പരമാവധി നേടുക 108 സീറ്റുകളാണെന്നും പ്രവചനങ്ങള്‍. വന്‍ ചലനമുണ്ടാക്കുമെന്നു പ്രതീക്ഷിച്ച ജന്‍ സുരാജ് പാര്‍ട്ടി വന്‍ തോല്‍വി ഏറ്റുവാങ്ങുമെന്നും എക്സിറ്റ് പോളുകള്‍ പറയുന്നു. രണ്ടാംഘട്ട വോട്ടെടുപ്പില്‍ 68.52 ശതമാനം പോളിങ് രേഖപ്പെടുത്തി.
243 അംഗ നിയമസഭയില്‍ എന്‍ഡിഎക്ക് 130 മുതല്‍ 209 വരെ സീറ്റുകളാണ് വിവിധ എക്സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. മഹാസഖ്യത്തിന് പരമാവധി ലഭിക്കുക 49 മുതല്‍ 108 സീറ്റുകള്‍ വരെ. ഇരു മുന്നണികള്‍ക്കും ബദല്‍ എന്ന് അവകാശപ്പെട്ട പ്രശാന്ത് കിഷോറിന്‍റെ ജന്‍ സുരാജ് പാര്‍ട്ടിക്ക് പരമാവധി അഞ്ചു സീറ്റുകള്‍ മാത്രമാണ് ലഭിക്കുക എന്നും എക്സിറ്റ് പോളുകള്‍ പറയുന്നു.
മാട്രിസ് – IANS കണക്കനുസരിച്ച് എന്‍ഡിഎയ്ക്ക് 147 മുതല്‍ 167 വരെ സീറ്റുകള്‍ ലഭിക്കാം. മഹാസഖ്യം നേടുക 70 മുതല്‍ 90 വരെ സീറ്റുകള്‍. ജന്‍ സുരാജ് പാര്‍ട്ടിക്ക് പരമാവധി രണ്ടുസീറ്റുകള്‍. എന്‍ഡിഎയ്ക്ക് 130 മുതല്‍ 138 വരെ സീറ്റുകളാണ് ചാണക്യ സ്ട്രാറ്റജീസ് പ്രവചിക്കുന്നത്. മഹാസഖ്യം 100 മുതല്‍ 108 വരെയും. ജന്‍ സുരാജ് പാര്‍ട്ടിക്ക് സീറ്റൊന്നും ലഭിക്കില്ലെന്നും ചാണക്യ പറയുന്നു. പോള്‍ ഡയറിയാണ് എന്‍ഡിഎയ്ക്ക് ഏറ്റവും കൂടുതല്‍ സീറ്റ് ലഭിക്കുമെന്ന് പറയുന്നത്. 184 മുതല്‍ 209 വരെ. മഹാസഖ്യം 32 മുതല്‍ 49 വരെ സീറ്റില്‍ ഒതുങ്ങിയേക്കാം എന്നും പോള്‍ ഡയറി പറയുന്നു.
എക്സിറ്റ് പോള്‍ ഫലത്തേക്കാള്‍ മികച്ച വിജയം നേടുമെന്ന് ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സാമ്രാട്ട് ചൗധരി പറഞ്ഞു. എക്സിറ്റ് പോള്‍ വിശ്വസിക്കുന്നവരുടെ സന്തോഷം രണ്ടുദിവസത്തേക്കേ ഉണ്ടാവുകയുള്ളുവെന്നും യഥാര്‍ഥ ഫലം വരുമ്പോള്‍ മഹാസഖ്യം സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ആര്‍ജെഡി വക്താവ് മൃത്യുഞ്ജയ് തിവാരി പ്രതികരിച്ചു. വോട്ട് ശതമാനത്തിലും എന്‍ഡിഎ കാര്യമായ നേട്ടം ഉണ്ടാക്കുമെന്നും, ജെഡിയു ആയിരിക്കും ഏറ്റവും വലിയ ഒറ്റകക്ഷി എന്നും ഭൂരിഭാഗം എക്സിസ്റ്റ് പോളുകള്‍ പ്രവചിക്കുന്നു.