ബിഹാറിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കലാശക്കൊട്ട്. രണ്ടാം ഘട്ടത്തിലും ജനം ഇന്ത്യ സഖ്യത്തിനൊപ്പമെന്ന് മുഖ്യമന്ത്രി സ്ഥാനാര്‍ഥി തേജസ്വി യാദവ് പ്രതികരിച്ചു. എന്‍ഡിഎ മുഖം നിതീഷ് കുമാര്‍ ഇന്നും പ്രചാരണ രംഗത്തില്ല. എന്‍.ഡി.എ സര്‍ക്കാര്‍ തന്നെ സത്യപ്രതിജ്ഞ ചെയ്യുമെന്ന് അമിത് ഷാ ആവര്‍ത്തിച്ചു. അതേസമയം സരായ്‌രഞ്ജന്‍ മണ്ഡലത്തില്‍ വി.വി. പാറ്റ് സ്ലിപ്പുകള്‍ കണ്ടെത്തിയതിൽ പ്രതിഷേധം ശക്തമാണ്
ബിഹാറിന്‍റെ വികസന പ്രശ്നങ്ങള്‍ക്കൊപ്പം നേതാക്കള്‍ പരസ്പരം വാഗ്വാദത്തിലേക്ക് കടന്ന പ്രചാരണമാണ് സമാപിക്കുന്നത്. വോട്ടു കൊള്ള, എസ്.ഐ.ആര്‍, പ്രധാനമന്ത്രിയുടെ മാതാവിന്‍റെ എ.ഐ വീഡിയോ, ബിഹാർ ബീഡി പരാമർശം, മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വം അങ്ങനെ ഗൗരവതരമായതും അല്ലാത്തതുമായ ആരോപണങ്ങളെല്ലാം നേതാക്കള്‍ ആയുധമാക്കി. ഒന്നാം ഘട്ടത്തിലെ ഉയര്‍ന്ന പോളിങ് ശുഭ സൂചനയെന്ന് ഇന്ത്യ സഖ്യമുഖ്യമന്ത്രി സ്ഥാനാര്‍ഥി തേജസ്വി യാദവ്.
വികസനത്തിലൂന്നി പ്രതിപക്ഷത്തെ കടന്നാക്രമിച്ച് എന്‍ഡിഎ പ്രചാരണത്തിന് നേതൃത്വം നല്‍കുകയാണ് ആഭ്യന്തമന്ത്രി അമിത് ഷാ. സത്യപ്രതിജ്ഞക്കായി വരാന്‍ സജ്ജമെന്നാണ് അമിത് ഷായുടെ പ്രതികരണം. 20 ജില്ലകളിലെ 122 നിയമസഭാ മണ്ഡലങ്ങളാണ് മറ്റന്നാള്‍ വിധി എഴുതുക. ദലിത് ന്യൂനപക്ഷ കേന്ദ്രങ്ങളായ സീമാഞ്ചൽ ഉത്തരാഞ്ചൽ മേഖലകളിലാണ് രണ്ടാംഘട്ട വോട്ടെടുപ്പ്ങ്
അത്സമയം സരായ്‌രഞ്ജന്‍ മണ്ഡലത്തില്‍ വി.വി. പാറ്റ് സ്ലിപ്പുകള്‍ ഉപേക്ഷിക്കപ്പെട്ടതില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമായ മറുപടി നല്‍കണമെന്ന് ഇന്ത്യ സഖ്യം ആവശ്യപ്പെട്ടു. നിതീഷ് കുമാറിന്‍റെ അടുപ്പക്കാരാണ് ക്രമക്കേടിന് പിന്നില്‍ എന്നാണ് ആരോപണം.