TOPICS COVERED

തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്  കെപിസിസിക്ക്‌ പുതിയ കോർ കമ്മിറ്റി. ദീപ ദാസ്മുൻഷിയെ കൺവീനറാക്കി  17 അംഗ സമിതിയാണ് ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചത്. ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയിലെ ധാരണ പ്രകാരമാണ് പ്രഖ്യാപനം. ഒറ്റക്കെട്ടായി നിന്ന് ജയിച്ചുവരാനാണ് കെപിസിസി നേതൃത്വത്തിന് നല്‍കിയ നിര്‍ദേശമെന്ന് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു.

കേരളത്തിൽനിന്നുള്ള പ്രവർത്തകസമിതി അംഗങ്ങൾ, എഐസിസി ജനറൽ സെക്രട്ടറിമാർ,  കെപിസിസി അധ്യക്ഷൻ, പ്രതി പക്ഷനേതാവ്, യുഡിഎഫ് കൺ വീനർ, കെപിസിസി വർക്കിങ് പ്രസിഡന്റുമാർ, കെപിസിസി മുൻ അധ്യക്ഷർ എന്നിവരാണ്  17 അംഗ കോർ കമ്മിറ്റി അംഗങ്ങള്‍.  മുതിര്‍ന്ന നേതാവ് എകെ ആന്‍റണിയും ഷാനിമോള്‍ ഉസ്മാനും കമ്മിറ്റിയിലുണ്ട്. സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി  ദീപാദാസ് മുന്‍ഷി കണ്‍വീനറായ കമ്മിറ്റി തിരഞ്ഞെടുപ്പ്  ഒരുക്കം, പ്രചാരണം, സ്ഥാനാര്‍ഥി നിര്‍ണയം തുടങ്ങിയ കാര്യങ്ങളില്‍ കൂടിയാലോചനയും ഏകോപനവും നിര്‍വഹിക്കും.  കെപിസിസി ഭാരവാഹികളുടെയും രാഷ്ട്രീയകാര്യസമിതിയുടെയും യോഗങ്ങള്‍ ഉണ്ടാകുമെങ്കിലും അവക്ക് മുകളില്‍  അനൗദ്യോഗിക സമിതിയായാണ്  കോര്‍ കമ്മിറ്റി  പ്രവർത്തിക്കുക. കഴിഞ്ഞ ചൊവ്വാഴ്ച അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, രാഹുല്‍ ഗാന്ധി, എന്നിവര്‍യി നേതൃത്വവുമായി നടത്തിയ  യോ ഗത്തിലാണ് കമ്മിറ്റി സംബന്ധിച്ച തീരുമാനം എടുത്തത്. കെ പി സി സി പുനസംഘടനക്ക് ശേഷം ഭാരവാഹികള്‍ ഇരട്ടിച്ചതോടെ തിരഞ്ഞെടുപ്പുഘട്ടത്തിൽ തീരുമാനമെടുക്കല്‍ ദുഷ്കരമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. അതേസമയം നേതാക്കള്‍ അഭിപ്രായ ഭിന്നതകൾ തുറന്ന് പറഞ്ഞ ഡല്‍ഹി യോഗത്തില്‍  ഒറ്റക്കെട്ടായി നിന്ന് ജയിച്ചുവരാനാണ് കെപിസിസി നേതൃത്വത്തിന് നൽകിയ നിര്‍ദേശമെന്ന്  ഖര്‍ഗെ പറഞ്ഞു

ENGLISH SUMMARY:

KPCC Core Committee formed ahead of elections. The 17-member committee, convened by Deepa Dasmunshi, was announced by the High Command to work unitedly to win the elections.