**EDS: VIDEO GRAB VIA @JPNadda** New Delhi: Prime Minister Narendra Modi with BJP National President J.P. Nadda and Defence Minister Rajnath Singh during celebrations after party's victory in elections to the Legislative Assemblies of Madhya Pradesh, Rajasthan and Chhattisgarh, at BJP headquarters, in New Delhi, Sunday, Dec. 3, 2023. (PTI Photo)(PTI12_03_2023_000222B)
അനന്തകാലം നരേന്ദ്ര മോദി തന്നെയായിരിക്കും ഇന്ത്യൻ പ്രധാനമന്ത്രിയെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. 2029ലും 2034ലും അതിനുശേഷവും നരേന്ദ്രമോദിയായിരിക്കും ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയെന്നും പ്രതിരോധ മന്ത്രി. ദേശീയ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് പരാമർശം.
സമീപഭാവിയിലൊന്നും പ്രധാനമന്ത്രി പദത്തിലേക്ക് ഒഴിവില്ലെന്നാണ് രാജ്നാഥ് സിങ് പറയുന്നത്. വരുന്ന തിരഞ്ഞെടുപ്പുകളിലെല്ലാം മോദിയായിരിക്കും ബി.ജെ.പിയെ നയിക്കുക. ലോകനേതാക്കൾ പലരും മോദിയുടെ ഉപദേശം തേടാറുണ്ട്. ജനങ്ങളുമായി ബന്ധപ്പെടുന്നതിലും സങ്കീർണ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിലും മോദിക്കുള്ള മിടുക്ക് അസാമാന്യമാണ്. പഹൽഗാം ഭീകരാക്രമണത്തിന് പാകിസ്ഥാന് നൽകിയ മറുപടി അദ്ദേഹത്തിന്റെ പ്രവർത്തനശൈലിക്ക് ഉദാഹരണമാണ്. ജന്മദിനത്തിന് ഇത്രയധികം ലോകനേതാക്കളുടെ ആശംസകൾ ലഭിക്കുന്ന മറ്റൊരു നേതാവില്ലെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.