ജഗദീപ് ധന്‍കര്‍ രാജിവച്ച ഒഴിവിലേക്ക് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ ഒന്‍പതിന് വോട്ടെടുപ്പും വോട്ടെണ്ണലും നടക്കും. ഓഗസ്റ്റ് 21 ആണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി.
ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജഗദീപ് ധന്‍കര്‍ രാഷ്ട്രപതിക്ക് ജൂലൈ 21ന് രാജി സമര്‍പ്പിച്ചത്. ഭരണഘടനയുടെ അനുഛേദം 67(എ) പ്രകാരമാണ് രാജിയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. രാജ്യത്തിന്‍റെ വളര്‍ച്ചയില്‍ അഭിമാനത്തോടെയാണ് പദവിയൊഴിയുന്നതെന്നും പാര്‍ലമെന്‍റ് അംഗങ്ങളോടും രാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാര്‍ എന്നിവരോടും നന്ദിയും സ്നേഹവുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.