BJP ചായ്വിനെ ചൊല്ലിയുള്ള ശശി തരൂര്‍–കോണ്‍ഗ്രസ് വാക്പോര് കടുക്കുന്നു. തന്നെ ബിജെപിയുടെ ''സൂപ്പര്‍ വക്താവ് '' എന്ന് വിശേഷിപ്പിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എക്സിലൂടെ തരൂര്‍ മറുപടി നല്‍കി. പ്രതിനിധി സംഘത്തില്‍ പോയവര്‍ ഇന്ത്യയ്ക്കെതിരെ സംസാരിക്കണമെന്നാണോ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെന്ന് പാര്‍ലമെന്‍റെറികാര്യ മന്ത്രി കിരണ്‍ റിജിജു ചോദിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചുള്ള ശശി തരൂരിന്‍റെ ഈ പരാമര്‍ശമാണ് കോണ്‍ഗ്രസ് നേതാക്കളെ കൂടുതല്‍ ചൊടിപ്പിച്ചത്. സന്ദര്‍ശനം കഴിയുമ്പോള്‍ തരൂരിനെ വിദേശകാര്യമന്ത്രിയോ സൂപ്പര്‍വക്താവോ ആക്കി നിയമിക്കും എന്ന കോണ്‍ഗ്രസ് നേതാവ് ഉദിത് രാജിന്‍റെ പരിഹാസത്തെ പാര്‍ട്ടി വക്താക്കള്‍ ഏറ്റെടുത്തു. ഇതോടെ സര്‍വകക്ഷി സംഘത്തിന്‍റെ ഭാഗമായവര്‍ സര്‍ക്കാരിനും പ്രധാനമന്ത്രിക്കും എതിരെ സംസാരിക്കണമെന്നാണോ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെന്ന് പാര്‍ലമെന്‍ററികാര്യമന്ത്രി കിരണ്‍ റിജിജു ചോദിച്ചു. എന്നാല്‍ സ്വന്തം പാര്‍ട്ടിയുടെ ചരിത്രത്തെ കളങ്കപ്പെടുത്താനാണ് തരൂര്‍ ശ്രമിക്കുന്നതെന്ന് ഉദിത് രാജ് ആവര്‍ത്തിച്ചു. എന്നാല്‍ മുമ്പത്തെ ഭീകരാക്രമണങ്ങള്‍ക്കുള്ള മറുപടി നിയന്ത്രണരേഖയും രാജ്യാന്തര അതിര്‍ത്തിയും മാനിച്ചുകൊണ്ടായിരുന്നു എന്നാല്‍ ഇക്കുറി രാജ്യാന്തര അതിര്‍ത്തിപോലും ലംഘിച്ച് തിരിച്ചടിച്ചു എന്നാണ് താന്‍ പറഞ്ഞതെന്ന് തരൂര്‍ വിശദീകരിച്ചു. വിമര്‍ശകര്‍ പതിവുപോലെ തന്‍റെ വാക്കുകള്‍ വളച്ചൊടിച്ചു എന്നും തരൂര്‍ എക്സില്‍ കുറിച്ചു.