k-annamalai

TOPICS COVERED

തമിഴ്നാട് ബിജെപി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറും എന്ന് കെ. അണ്ണാമലൈ. ഒറ്റക്കെട്ടായി പുതിയ നേതാവിനെ കണ്ടെത്തും. അധ്യക്ഷപദവിയിൽ നാലുവർഷം തികയുമ്പോഴാണ് അണ്ണാമലൈ സ്ഥാനമൊഴിയുന്നത്. അണ്ണാ ഡി എം കെ ബിജെപി സഖ്യം സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുന്നതിനിടയാണ് ഇതെന്നതും ശ്രദ്ധേയം. എടപ്പാടി പളനി സാമി ഡൽഹിയിൽ എത്തി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ അണ്ണാമലൈയൂം അമിത് ഷായുമായി ചർച്ച നടത്തി. 2023ഇൽ അണ്ണാമലൈയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നാണ് AIADMK എൻഡിഎ സഖ്യം വിട്ടത്. അണ്ണാമലൈയ്ക്ക് പകരം നൈനാർ നാഗേന്ദ്രൻ പുതിയ അധ്യക്ഷൻ ആകുമെന്നാണ് റിപ്പോർട്ടുകൾ.