കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധി ആശുപത്രിയില്‍. വ്യാഴാഴ്ച രാവിലെയാണ് സോണിയ ഗാന്ധിയെ ഡല്‍ഹിയിലെ ഗംഗ റാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്റെ കാരണം എന്താണെന്നതില്‍ വ്യക്തതയില്ല.
2024 ഡിസംബറിൽ ഗാന്ധിക്ക് 78 വയസ് തികഞ്ഞിരുന്നു. നിലവില്‍ സോണിയ ഗാന്ധി ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. നിലവില്‍ ആരോഗ്യ സ്ഥിതി അനുകൂലമാണെന്നും വെള്ളിയാഴ്ചയോടെ ആശുപത്രി വിടുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.
ഫെബ്രുവരി 13 ന് പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിനിടെ രാജ്യസഭയിൽ സോണിയ ഗാന്ധി എത്തിയിരുന്നു. സെന്‍സെസ് എത്രയും വേഗം പൂർത്തിയാക്കാണമെന്ന് സോണിയാ ഗാന്ധി ഫെബ്രുവരി 10ന് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. രാജ്യത്തെ 14 കോടിയോളം ജനങ്ങൾക്ക് ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുകയാണെന്നും സോണിയ ആരോപിച്ചിരുന്നു.