മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ഡൽഹിയിലെ മുസ്തഫാബാദിന്‍റെ പേര് ഉടൻ മാറ്റുമെന്ന് ബിജെപി. പേര് മൂലം വിദ്യാസമ്പന്നരായ ആളുകൾ ഈ പ്രദേശത്ത് സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ശിവപുരി അല്ലെങ്കിൽ ശിവവിഹാർ എന്ന് പേരിടുമെന്നും പുതുതായി തിരഞ്ഞെടുക്കപ്പെട്ട ബിജെപി എംഎൽഎ മോഹൻ സിങ് ബിഷ്ട് പ്രതികരിച്ചു. 2020 ലെ നോർത്ത് ഈസ്റ്റ് ഡൽഹി കലാപത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെടുകയും വലിയ നാശനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്ത പ്രദേശമാണ് മുസ്തഫാബാദ്. എ.എ.പി യുടെ അതിൽ അഹമ്മദ് ഖാനെ തോൽപിച്ചാണ് ബിഷ്ട് മണ്ഡലം പിടിച്ചത്.