കാല്‍നൂറ്റാണ്ടിനുശേഷം ഡല്‍ഹിയില്‍ ബിജെപി അധികാരത്തിേലക്ക്. അടുത്ത ചോദ്യം ആരാകും മുഖ്യമന്ത്രി ?. മുഖ്യമന്ത്രിയെ കേന്ദ്രനേതൃത്വം തീരുമാനിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വീരേന്ദ്ര സച്ച്ദേവ ഇതിനോടകം പറഞ്ഞു കഴിഞ്ഞു. തിരഞ്ഞെടുപ്പിനെ പാര്‍ട്ടി നേരിട്ടത് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ഉയര്‍ത്തിക്കാട്ടാതെയായിരുന്നു. വിജേന്ദര്‍ ഗുപ്ത, രമേഷ് ബിദുഡി, രേഖ ഗുപ്ത എന്നീപേരുകളാണ് നിലവില്‍ പരിഗണനയില്‍. അപ്രതീക്ഷിതമായ പേരുകളുെട എന്‍ട്രിയും അണികള്‍ പ്രതീക്ഷിക്കുന്നു. വൈകിട്ട് ഏഴിന് നരേന്ദ്രമോദി ബിജെപി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും.
Read Also: താമര തരംഗത്തില്‍ ആടിപ്പാടി ബിജെപി; ശോകമൂകം എഎപി ഓഫീസ്.
ലീഡ് നില മാറിമറിഞ്ഞ വോട്ടെണ്ണലിന്റെ ആദ്യഘട്ടം പിന്നിട്ടപ്പോള്‍ ബിജെപിയുടെ കുതിപ്പായിരുന്നു കണ്ടത്. തൊട്ടുപിന്നില്‍ തന്നെ എഎപി ഉണ്ടായിരുന്നു. ക്രമേണ ആപ് പ്രഭാവം മങ്ങിത്തുടങ്ങി. അരവിന്ദ് കേജ്‌രിവാളും മുഖ്യമന്ത്രി അതിഷിയും അടക്കം പ്രമുഖ നേതാക്കള്‍ പിന്നിലായത് അണികളേയും നേതൃത്വത്തേയും നിരാശപ്പെടുത്തി. വോട്ടെണ്ണലില്‍ ഒരിക്കല്‍ പോലും മുന്നിലെത്താന്‍ മുഖ്യമന്ത്രിക്കായില്ല. മനീഷ് സിസോദിയ തോറ്റു. സത്യേന്ദ്ര ജെയിന്‍ പതിനായിരത്തിനടുത്ത് വോട്ടിന് പിന്നില്‍. തോല്‍വി ഉറപ്പിച്ചതോടെ ആം ആദ്മി പ്രവര്‍ത്തകര്‍ ആഘോഷവും നൃത്തവുമെല്ലാം പൂര്‍ണമായി നിര്‍ത്തി. എതിര്‍ചേരിയില്‍ ബിജെപി പ്രവര്‍ത്തകരുടെ ആഘോഷപ്രകടനങ്ങള്‍ മ്ൂര്‍
അതേസമയം, വോട്ടെണ്ണല്‍ പുരോഗമിന്തോറും ബിജെപിക്ക് വ്യക്തമായ മേല്‍ക്കൈയ്യോടെ കുതിപ്പ് തുടര്‍ന്നു. ഡല്‍ഹി കലാപമുണ്ടായ മേഖലകളില്‍ ബിെജപി മുന്നിലെത്തി.
ഒരുസീറ്റിലും കോണ്‍ഗ്രസിന് ലീഡില്ല.