narendra-modi

ആകാംഷ നിലനിർത്തി മൂന്നാം നരേന്ദ്രമോദി സർക്കാറിൻറെ സത്യപ്രതിഞ്ജ. അവസാന നിമിഷം കേരളത്തിന് അധിക മന്ത്രി സ്ഥാനം ലഭിച്ചു. തൃശൂർ എംപി സുരേഷ് ഗോപിക്കൊപ്പം ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയായ ജോർജ് കുര്യനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. അമിത് ഷാ, രാജ്നാഥ് സിങ്, നിതിൻ ഗഡ്കരി അടക്കമുള്ള കഴിഞ്ഞ മന്ത്രിസഭയിലെ പ്രമുഖരെ നിലനിർത്തിയതിനൊപ്പം പുതുമുഖങ്ങളെയും ബിജെപി പരിഗണിച്ചു. ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്തതിനാൽ ഘടക കക്ഷികളെയും പരിഗണിച്ചു.  12 ഘടകകക്ഷി മന്ത്രിമാരും വൈകീട്ട് 7.15 ന് സത്യപ്രതിഞ്ജ ചെയ്യും. അതേസമയം, എൻസിപി അജിത് പവാർ വിഭാഗത്തിന് ക്യാബിനറ്റ്  മന്ത്രിസ്ഥാനമില്ല. ബിജെപിയുടെ പ്രമുഖ മന്ത്രിമാരെയും ഘടകകക്ഷി മന്ത്രിമാരെയും നോക്കാം.  

ബിജെപിയിൽ നിന്നുള്ള പ്രമുഖർ 

1. അമിത് ഷാ

മോദിയുടെ വലംകൈ, ബി.ജെ.പിയുടെ രാഷ്ട്രീയ ബുദ്ധികേന്ദ്രം.  രണ്ടാം മോദി സർക്കാരിൽ ആഭ്യന്തരമന്ത്രി. ദേശിയ അധ്യക്ഷനായിരിക്കെ പാർട്ടിയെ തിരഞ്ഞെടുപ്പ് വിജയങ്ങളിലേക്ക് നയിച്ചു

1989 മുതൽ ഒരു തിരഞ്ഞെടുപ്പിലും പരാജയമറിയാത്ത തേരോട്ടം. ഗുജറാത്തിലെ ഗാന്ധിനഗറിൽ നിന്നുള്ള ലോക്സഭാംഗം

2. രാജ്നാഥ് സിങ്

രണ്ടാം മോദി സർക്കാരിൽ പ്രതിരോധമന്ത്രി

ബി.ജെ.പി മുൻ ദേശിയ അധ്യക്ഷൻ

ഉത്തർപ്രദേശ് മുൻമുഖ്യമന്ത്രി

പാർട്ടിയിലെ മിതവാദി

ലക്നൗവിൽ നിന്നുള്ള ലോക്സഭാംഗം

3. നിതിൻ ഗഡ്കരി

രണ്ട് മോദി സർക്കാരുകളിലും ഉപരിതല ഗതാഗത ഹൈവേ വകുപ്പുമന്ത്രി. 

പത്ത് വർഷം ഗതാഗതമന്ത്രി എന്ന റെക്കോർഡ്, ദേശിയ പാത വികസനത്തിലും ഗതാഗത രംഗത്തെ വൻ പദ്ധതികൾക്കും ചുക്കാൻപിടിച്ചു. ഹൈവേ മാൻ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്നു. 

ആർ.എസ്.എസ് പ്രവർത്തകനായി തുടക്കം. ഇന്നും ആർ.എസ്.എസിൻറെ വിശ്വസ്തൻ.

2009 മുതൽ 2013 വരെ ബിജെപി ദേശീയ അധ്യക്ഷൻ

നാഗ്പൂരിൽനിന്ന് ഹാട്രിക്ക് വിജയം നേടി ലോക്സഭയിൽ 

4. ശിവരാജ് സിംഗ് ചൗഹാൻ

ഏറ്റവും കൂടുതൽ കാലം മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന നേതാവ്, നാലുതവണയായി 18 വർഷം മുഖ്യമന്ത്രി  

ആർ.എസ്.എസ് പ്രവർത്തകനായി തുടങ്ങി ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷ പദവി വരെ.

മധ്യപ്രദേശിലെ വിദിഷയിൽനിന്നുള്ള ലോക്സഭാംഗം

5. പ്രൾഹാദ് ജോഷി

രണ്ടാം മോദി സർക്കാരിൽ കേന്ദ്ര പാർലമെൻ്ററികാര്യ മന്ത്രി

കർണാടക ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ

ധാർവാഡിൽനിന്ന് തുടർച്ചയായി അഞ്ചാം തവണ ലോകസഭയിൽ

1992ൽ കർണാടകയിലെ ഇഡഗാ മൈതാനത്ത് ദേശീയ പതാക ഉയർത്താനുള്ള ആർ.എസ്.എസ് ദൗത്യത്തിലൂടെ ശ്രദ്ധേയനായി

6. നിർമല സീതാരാമൻ

മോദി ടീമിലെ പ്രധാന വനിത സാന്നിധ്യം

ഒന്നാം സർക്കാരിൽ പ്രതിരോധമന്ത്രി, രണ്ടാം സർക്കാരിൽ ധനമന്ത്രി

രാജ്യത്തെ ആദ്യ മുഴുവൻസമയ വനിത ധനമന്ത്രി

മൂന്നുതവണയായി രാജ്യസഭാംഗം

7. സർബാനന്ദ സോനോവാൾ

അസാം മുൻ മുഖ്യമന്ത്രി

രണ്ടാം മോദി സർക്കാരിൽ തുറമുഖം, ഷിപ്പിംഗ്, ജലപാത മന്ത്രി 

അസാം ഗണ പരിഷത്തിൽനിന്ന് ബി.ജെ.പിയിലെത്തി, പാർട്ടി അസാം സംസ്ഥാന അധ്യക്ഷനായി.  

ദിബ്രുഗഡിൽ നിന്നുള്ള ലോക്സഭാംഗം

8. കിരൺ റിജിജു

രണ്ടാം മോദി സർക്കാരിൽ ക്യാബിനറ്റ് മന്ത്രി; ഭക്ഷ്യ സംസ്കരണ, ഭൗമശാസ്ത്ര, നിയമ വകുപ്പുകളുടെ ചുമതല

ഒന്നാം മോദി സർക്കാരിൽ സഹമന്ത്രി. വടക്കു–കിഴക്കൻ സംസ്ഥാന വിഷയങ്ങളിൽ ഇടപെട്ട് ശ്രദ്ധേയനായി. 

അരുണാചൽ വെസ്റ്റിൽ നിന്നുള്ള ലോക്സഭാംഗം

9. ജ്യോതിരാദിത്യ സിന്ധ്യ

കോൺഗ്രസിൽനിന്ന് ബി.ജെ.പിയിലെത്തി

മുൻകേന്ദ്രമന്ത്രി മാധവറാവു സിന്ധ്യയുടെ മകൻ, പിതാവിൻറെ മരണത്തെത്തുടർന്ന് രാഷ്ട്രീയപ്രവേശം. രണ്ടാം യു.പി.എ സർക്കാരിൽ സ്വതന്ത്ര്യചുമതലയുള്ള സഹമന്ത്രി

രണ്ടാം മോദി സർക്കാരിൽ വ്യോമയാനമന്ത്രി

ഗുണയിൽ നിന്ന് അഞ്ചാംതവണ  ലോക്സഭയിൽ

10. മനോഹർ ലാൽ ഖട്ടർ

ഹരിയാനയുടെ ആദ്യ ബി.ജെ.പി മുഖ്യമന്ത്രി, തുടർച്ചയായി രണ്ടുതവണ മുഖ്യമന്ത്രി. 

ജെ.ജെ.പി പിന്തുണ പിൻവലിച്ചതോടെ  ഈ വർഷം മാർച്ചിൽ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു, പാർട്ടി സംസ്ഥാന അധ്യക്ഷനായി

ആർ.എസ്.എസിൽ തുടക്കം, ഹരിയാനയിൽ പാർട്ടി കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചു, മികച്ച സംഘാടകൻ, ടാസ്ക് മാനേജർ

കർണാലിൽ നിന്നുള്ള ലോക്സഭാംഗം 

11. അശ്വിനി വൈഷ്ണവ്

രണ്ടാം മോദി സർക്കാരിൽ റെയിൽവേ മന്ത്രി, വന്ദേഭാരതുൾപ്പെടെ വലിയ മാറ്റങ്ങൾക്ക് ചുക്കാൻപിടിച്ചു

മുൻ ഐ.എ.എസുകാരൻ, ഒഡീഷയിലെ വിവിധ ജില്ലകളിൽ കലക്ടറായിരുന്നു. ഇപ്പോൾ ഒഡീഷയിൽനിന്നുള്ള രാജ്യസഭാംഗം

വാജ്പേയ് പ്രധാനമന്ത്രിയായിരിക്കെ ഡെപ്യൂട്ടി സെക്രട്ടറി. 

12. മൻസുഖ് മാണ്ഡവ്യ

മോദി സർക്കാരിൽ ആരോഗ്യം, രസവസ്തു, വളം, ഷിപ്പിങ് മന്ത്രാലയങ്ങൾ കൈകാര്യം ചെയ്തു.

പോർബന്ദറിൽ നിന്നുള്ള ലോക്സഭാംഗം

2013ൽ ബിജെപിയിലെ ഏറ്റവും പ്രായം കുറഞ്ഞ സംസ്ഥാന സെക്രട്ടറിയായി

മികച്ച പാർലമെൻറേറിയനെന്ന് പേരെടുത്തു

13. റാവു ഇന്ദർജിത് സിങ്

ഹരിയാനയിലെ മുതിർന്ന നേതാവ്

രണ്ട് മോദി സർക്കാരുകളിൽ സഹമന്ത്രി

യു.പി.എ സർക്കാരിലും സഹമന്ത്രിയായിയിരുന്നു  

കോൺഗ്രസിൽനിന്ന് 2014ൽ ബി.ജെ.പിയിലെത്തി,

ഗുരുഗ്രാമിൽനിന്നുള്ള ലോക്സഭാംഗം, ലോക്സഭയിലേക്ക് ആറാം തവണ 

പിതാവ് റാവു ബീരേന്ദർ സിംഗ് 1967ൽ ഹരിയാന മുഖ്യമന്ത്രിയായിരുന്നു

14. എസ്. ജയശങ്കർ

നയതന്ത്രജ്ഞനിൽനിന്ന് രാഷ്ട്രീയക്കാരനിലേക്ക്

രണ്ടാം മോദി സർക്കാരിൽ വിദേശകാര്യ മന്ത്രി. 2015 മുതൽ 2018 വരെ വിദേശകാര്യ സെക്രട്ടറി.

നട്‌വർ സിങിനു ശേഷം വിദേശകാര്യ മന്ത്രിയാവുന്ന രണ്ടാമത്തെ നയതന്ത്രജ്ഞൻ

വിവിധ രാജ്യങ്ങളിൽ നയതന്ത്ര പദവികൾ വഹിച്ചു, ഇന്ത്യ-യുഎസ് ആണവ കരാറിൽ

നിർണായക പങ്ക്. രാജ്യം പത്മശ്രീ നൽകി ആദരിച്ചു, രാജ്യസഭാംഗം

15. പിയൂഷ് ഗോയൽ

ഒന്നാം മോദി സർക്കാരിൽ സഹമന്ത്രി, രണ്ടാം സർക്കാരിൽ വാണിജ്യം, വ്യവസായം, ടെക്സ്റ്റൈൽസ് തുടങ്ങിയ വകുപ്പുകളുടെ ക്യാബിനറ്റ് മന്ത്രി. അരുൺ ജെയ്റ്റ്‌ലി രോഗബാധിതനായപ്പോൾ ധനമന്ത്രിയുടെ ചുമതല വഹിച്ചു

മൂന്ന് തവണ രാജ്യസഭാംഗം, ബി.ജെ.പി രാജ്യസഭാ കക്ഷി നേതാവ്,  ഇത്തവണ  മുംബൈ നോർത്തിൽനിന്ന് ലോക്സഭയിൽ

16. ധർമ്മേന്ദ്ര പ്രധാൻ

രണ്ടാം മോദി സർക്കാരിൽ വിദ്യാഭ്യാസ, നൈപുണ്യ വികസന മന്ത്രി

ഒന്നാം സർക്കാരിൽ പെട്രോളിയം, പ്രകൃതി വാതക മന്ത്രി

സംബൽപുരിൽ നിന്നുള്ള ലോക്സഭാംഗം

എബിവിപി പ്രവർത്തകനായി തുടക്കം, 2004ൽ ആദ്യമായി ലോക്സഭയിൽ

17. അർജുൻ രാം മേഘ്‌വാൾ

രാജസ്‌ഥാനിൽനിന്നുള്ള ദളിത്‌ നേതാവ്. രണ്ടാം മോദി സർക്കാരിൽ സ്വതന്ത്ര്യചുമതലയുള്ള നിയമ സഹമന്ത്രി, ഒന്നാം സർക്കാരിലും സഹമന്ത്രിയായി. ലോക്സഭയിൽ ഇത് മൂന്നാംതവണ. 

ടെലിഫോൺ അസിസ്റ്റന്റായി ജോലിതുടങ്ങി പിന്നീട്  ഐ.എ.എസ് നേടി. ബി.ജെ.പി ലോക്‌സഭ ചീഫ്‌ വിപ്പ്‌.  പാർലമെന്റിലേക്ക് സൈക്കിളിലെത്തിയും വാർത്തകളിലിടംപിടിച്ചു

18. ജിതേന്ദ്ര സിംഗ്

ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിൻ്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി  പ്രധാനമന്ത്രിയുടെ ഓഫീസിൻ്റെ സഹമന്ത്രിയുമായി. ഉധംപൂരിൽ നിന്ന് മൂന്നാംതവണ ലോക്സഭയിൽ

ജമ്മു കാശ്മീർ കേന്ദ്രഭരണ പ്രദേശത്തി്ൻറെ  മുഖ്യ വക്താവായിരുന്നു.

19. ഹർദീപ് സിംഗ് പുരി

രണ്ടാം മോദി സർക്കാരിൽ പെട്രോളിയം, പ്രകൃതി വാതക, ഭവന, നഗരകാര്യ മന്ത്രി

ഏറ്റവും കൂടുതൽ കാലം ഹൗസിംഗ് ആൻഡ് അർബൻ അഫയേഴ്‌സ് മന്ത്രിയായിരുന്നു

‌മുൻ നയതന്ത്രജ്ഞൻ, 2009 മുതൽ 2013 വരെ ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി

20. ശോഭ കരന്ദലജെ

രണ്ടാം മോദി മന്ത്രിസഭയിൽ കൃഷി സഹമന്ത്രി

കർണാടകയിലെ പാർട്ടിയുടെ പ്രധാന വനിതാ നേതാവ്, സംസ്ഥാന മന്ത്രിസഭയിൽ അംഗമായിരുന്നു.

യെഡിയൂരപ്പയുടെ നേതൃത്വത്തിൽ പാർട്ടിവിട്ടു, പിന്നീട് ബി.ജെ.പിയിൽ തിരിച്ചെത്തി

വിവാദ പ്രസ്താവനകളിലൂടെയും  വാർത്തകളിലിടം നേടി, കേരളാ സർക്കാർ ഹിന്ദുക്കൾക്കെതിരെ യുദ്ധം പ്രഖ്യാപിച്ചെന്നും വിവാദ പ്രസ്താവന. ബാംഗ്ളുരു സൗത്തിൽനിന്നുള്ള ലോക്സഭാംഗം

21. ജുവൽ ഒറാം

ഒഡിഷയിലെ മുതിർന്ന നേതാവ്

ഒന്നാം മോദി സർക്കാരിൽ ആദിവാസി ക്ഷേമ വകുപ്പ് മന്ത്രി

ഒഡിഷയിലെ സുന്ദർഗഡ് ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു

22. വീരേന്ദ്ര കുമാർ ഖതിക്

രണ്ടാം മോദി സർക്കാരിൽ

സാമൂഹ്യനീതി, ശാക്തീകരണ മന്ത്രി

ലോക്സഭയിൽ എട്ടാം തവണ.

മധ്യപ്രദേശിലെ ടികംഗഡിൽ നിന്നുള്ള ലോക്സഭാംഗം

23. അജയ് തംത

ഒന്നാം മോദി സർക്കാരിൽ ടെക്സ്റ്റൈൽസ് സഹമന്ത്രി

ഉത്തരാഖണ്ഡ് അൽമോറയിൽ  നിന്ന് മൂന്നാംതവണ ലോക്സഭയിൽ

24. ചൗധരി ഭഗീരഥ് സിംഗ് ചോയൽ

രാജസ്ഥാൻ അജ്മീറിൽനിന്ന് തുടർച്ചയായി രണ്ടാം തവണ 

ലോക്‌സഭയിൽ. കിഷൻഗഡിൽ നിന്നുള്ള നിയമസഭാംഗവുമായിരുന്നു

25. ഹർഷ് മൽഹോത്ര

ഈസ്റ്റ് ഡൽഹി മണ്ഡലത്തിൽ നിന്നുള്ള  ലോക്‌സഭാംഗം

മുതിർന്ന ബി.ജെ.പി നേതാവ് വി.കെ.മൽഹോത്രയുടെ മകൻ

ഘടക കക്ഷി മന്ത്രിമാർ 

കെ. രാംമോഹൻ നായിഡുവും ചന്ദ്രശേഖർ പെമ്മസാനിയും ടിഡിപിയിൽ നിന്ന് മന്ത്രിമാരായെത്തും. ലല്ലൻ സിങ് അല്ലെങ്കിൽ രാജീവ് രഞ്ജൻ, റാം നാഥ് ടാക്കൂർ എന്നിവരിൽ രണ്ടുപേർ ജെഡിയു മന്ത്രിമാരാകും. 

ആർഎൽഡി അധ്യക്ഷൻ ജയന്ത് ചൗധരി, ലോക്ജനശക്തി പാർട്ടി അധ്യക്ഷൻ ചിരാഗ് പസ്വാൻ, ശിവസേന ഷിൻഡെ വിഭാഗത്തിൽ നിന്ന് പ്രതാപ് റാവു ജാദവ് എന്നിവർ മന്ത്രിസഭയിലെത്തും. ഹിന്ദുസ്ഥാൻ അവാം മോർച്ച നേതാവ് ജിതിൻ റാം മാഞ്ചി, എജെഎസ്‍യു നേതാവ് ചന്ദ്ര പ്രകാശ് ചൗധരി, ആർപിഐ നേതാവ് രാംദാസ് അത്തേവാല, അപ്ദാൾ നേതാവ് അനുപ്രിയ പട്ടേൽ, ജെഡിഎസ് നേതാവ് എച്ച്ഡി കുമാരസ്വാമി എന്നിവരും മന്ത്രിസ്ഥാനം ഉറപ്പിച്ചു.