ആന്ധ്രയില്‍ ടിഡിപി–വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഏറ്റുമുട്ടല്‍ തുടരുന്നു. ടിഡി അക്രമം അഴിച്ചുവിടുന്നുെവന്നും ഗവര്‍ണര്‍ ഇടപെടണമെന്നും ജഗന്‍ മോഹന്‍ റെഡ്ഡി ആവശ്യപ്പെട്ടു. അതേസമയം പുതിയ സര്‍ക്കാര്‍ രൂപീകരണത്തില്‍ ചന്ദ്രബാബു നായിഡു ടിഡിപി നേതാക്കളുമായി ചര്‍ച്ച നടത്തി.
തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ തുടങ്ങിയ അടി തുടരുകയാണ്. വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തിരഞ്ഞുപിടിച്ചാണ് അക്രമം. അഞ്ചുവര്‍ഷത്തിനുശേഷം അധികാരത്തില്‍ തിരിച്ചെത്തിയതിന്റെ ആഘോഷം പലപ്പോഴും അതിരുവിട്ടു, അമരാവതിയിലെ സെക്രട്ടേറിയറ്റില്‍ നിന്ന് മന്ത്രിമാരുടെ പേരുവച്ച ബോര്‍ഡുകളും നീക്കം ചെയ്തെന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസ് ആരോപിക്കുന്നു. അക്രമം അവസാനിപ്പിക്കാന്‍ ഗവര്‍ണര്‍ അടിയന്തരമായി ഇടപെടണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പില്‍ 11സീറ്റിലേക്കാണ് വൈഎസ്ആര്‍ കോണ്‍ഗ്രസ് ചുരുങ്ങിയത്. അതേസമയം ഈമാസം പതിനൊന്നിന് ടിഡിപി നിയമസഭാകക്ഷിയോഗം ചേര്‍ന്ന് പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തിരഞ്ഞെടുക്കും. പന്ത്രണ്ടിനാണ് സത്യപ്രതിജ്ഞ. തിരഞ്ഞെടുപ്പില്‍ വിജയിച്ച എംഎല്‍എമാരും എംപിമാരുമായി കൂടിക്കാഴ്ച നടത്തിയ ചന്ദ്രബാബു നായിഡു എന്‍ഡിഎ സര്‍ക്കാരില്‍ വഹിക്കേണ്ട റോളും സംസ്ഥാന മന്ത്രിസഭയില്‍ ആരെക്കൊ വേണമെന്നതിലും ചര്‍ച്ച നടത്തി. മകന്‍ നാരാ ലോകേഷിന്റെ റോള്‍ മുഖ്യമന്ത്രി പദം ആണോ പാര്‍ട്ടി നേതൃസ്ഥാനമാണോ എന്നതില്‍ സസ്പെന്‍സ് തുടരുകയാണ്.