രാജ്യത്തുടനീളം 424 സീറ്റുകളിലും ഉത്തര്‍പ്രദേശില്‍ 80 സീറ്റുകളിലും മത്സരിച്ച മായവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടിക്ക് ഒരു മണ്ഡലത്തില്‍ പോലും വിജയിക്കാനായില്ല. 2019ൽ അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാർട്ടിയുമായി സഖ്യമുണ്ടാക്കിയ ശേഷം 10 സീറ്റുകളിൽ വിജയിച്ച പാര്‍ട്ടിയാണ് ഇത്തവണ വട്ട പൂജ്യമായത്. ബിജെപിയുടെ കോട്ടയായ ഉത്തർപ്രദേശിൽ എൻഡിഎ വെറും 35 സീറ്റുകളിൽ വിജയിച്ചപ്പോള്‍ അഖിലേഷിന്റെ സമാജ്‌വാദി പാർട്ടിയും കോൺഗ്രസും ചേർന്ന് യുപിയിൽ 43 സീറ്റുകളില്‍ വിജയം കൈവരിച്ചത്. എന്നാല്‍ ബിഎസ്‌പി സ്ഥാനാര്‍ഥികള്‍ ഇല്ലായിരുന്നെങ്കില്‍ ബിജെപിക്ക് 15 സീറ്റുകള്‍ കൂടി നഷ്ടപ്പെട്ടനെ എന്നാണ് കണക്കുള്‍ സൂചിപ്പിക്കുന്നത്.
മുസ്‌ലിം ദളിത് സ്ഥാനാര്‍ഥികള്‍ക്കാണ് ബിഎസ്‌പി വ്യാപകമായി മല്‍സരിപ്പിച്ചത്. ഇത് ഇന്ത്യ സഖ്യത്തിന് ലഭിക്കേണ്ട വോട്ടുകള്‍ വിഭജിച്ചു എന്നാണ് ഇന്ത്യ സഖ്യത്തിന്റെ ആരോപണം. ഉന്നാവോയിൽ ബിജെപിയുടെ സാക്ഷി മഹാരാജ് 35000ത്തിലധികം വോട്ടിന് വിജയച്ചപ്പോള്‍ ബിഎസ്‍പി സ്ഥാനാര്‍ഥി 72000ത്തിലധികം വോട്ടുകളാണ് പെട്ടിയിലാക്കിയത്. ഷാജഹാൻപൂർ ബിജെപി സ്ഥാനാര്‍ഥി അരുണ്‍ കുമാര്‍ സാഗര്‍ 55,000ത്തിലധികം വോട്ടിന് വിജയിച്ചപ്പോള്‍ ബിഎസ്‍പിയുടെ ഡോഡ് രാം വർമ്മ ഒരു ലക്ഷത്തിനടുത്ത് വോട്ടുമായി മൂന്നാം സ്ഥാനം ഉറപ്പിച്ചത്.
രാമായണം സീരിയലിൽ ശ്രീരാമനായി അഭിനയിച്ച അരുൺ ഗോവിൽ വിജയിച്ച് മീററ്റില്‍ ബിജെപിയുടെ ജയം 10,585 വോട്ടിന്റെ മാത്രം ഭൂരിപക്ഷത്തിലായിരുന്നു. അരുൺ ഗോവിലിന് 5 46,469 വോട്ടുകൾ ലഭിച്ചപ്പോള്‍, സമാജ്‌വാദി പാർട്ടിയുടെ സുനിത വർമയാണ് സീറ്റിൽ രണ്ടാം സ്ഥാനത്ത്. 535,884 വോട്ടുകളാണ് അദ്ദേഹത്തിന് ലഭിച്ചത്. ബിഎസ്‍പിയുടെ ദേവവൃത് കുമാർ ത്യാഗി 87,25 വോട്ടുകളാണ് പെട്ടിയിലാക്കിയത്. ഇതും ഇന്ത്യ സഖ്യത്തിന്റെ തോല്‍വിക്ക് കാരണമായി എന്നാണ് വിലയിരുത്തില്‍.
അലിഗഡ് ലോക്‌സഭാ മണ്ഡലത്തില്‍ ഹാട്രിക് വിജയം നേടിയ ബിജെപിയുടെ സതീഷ് ഗൗതത്തിന്റെ ഭൂരിപക്ഷം 15647 വോട്ടുകളായിരുന്നു. ബിഎസ്‍പിയുടെ ഹിതേന്ദ്ര ഉപാധ്യായ ബണ്ടി 123,929 വോട്ടുളാണ് കീശയിലാക്കിയത്. ഇവിടെ രണ്ടാം സ്ഥാനത്ത് എത്തിയ എസ്‍പി-കോൺഗ്രസ് സഖ്യത്തിന്റെ ബിജേന്ദ്ര സിംഗ് 486,187 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്ത് എത്തിയങ്കിലും ബിഎസ്‍പി പിടിച്ച വോട്ടുകള്‍ നിര്‍ണായകമായി.
അതേസമയം ലോക്സഭ തിരഞ്ഞെടുപ്പിൽ 80 സീറ്റിലും പരാജയപ്പെട്ടതിന് പിന്നാലെ മുസ്‍ലിംകൾക്ക് ഇനി സീറ്റ് നൽകുന്നതിന് മുമ്പ് രണ്ടുവട്ടം ആലോചിക്കുമെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി. മുസ്‍ലിം സമുദായത്തിന് അർഹമായ പ്രാതിനിധ്യം നൽകിയിട്ടും തന്റെ പാർട്ടിയുടെ ആശയങ്ങൾ മനസിലാക്കുന്നതിൽ അവർ പരാജയപ്പെട്ടുവെന്ന് മായാവതി പറഞ്ഞു. ഭാവിയിൽ മുസ്‌ലിംകൾക്ക് ടിക്കറ്റ് നൽകുന്നതിന് മുമ്പ് രണ്ട് തവണ ആലോചിക്കുമെന്നും, അങ്ങനെ തന്റെ പാർട്ടിക്ക് ഇത്തവണ ഉണ്ടായത് പോലെ നഷ്ടം സംഭവിക്കാതിരിക്കുമെന്നും ബി.എസ്.പി പ്രസ്‌താവനയിൽ പറഞ്ഞു. മുസ്‌ലിം സമുദായത്തില്‍ പെട്ട 35 പേരാണ് ബിഎസ്‍പി ടിക്കറ്റില്‍ മല്‍സരിച്ചത്.