എൻഡിഎയ്ക്ക് വൻവിജയം പ്രവചിച്ച എക്സിറ്റ് പോളുകൾ തള്ളി കോൺഗ്രസും സഖ്യ കക്ഷികളും. ഇന്ത്യ സഖ്യം കുറഞ്ഞത് 295 സീറ്റുകൾ നേടുമെന്ന് ജയറാം രമേഷ് ആവർത്തിച്ചു. ജനവിധിയിലാണ് വിശ്വാസമെന്ന് മമത ബാനർജി പ്രതികരിച്ചു.
ചെയ്യുന്നു ഇന്ത്യ സഖ്യം. എക്സിറ്റ് പോളുകൾ ക്രമീകരിച്ചത് ജൂൺ 4-ന് എക്സിറ്റ് ആകാൻ പോകുന്ന വ്യക്തിയാണെന്ന് പ്രധാനമന്ത്രിയെ ഉന്നമിട്ട് ജയറാം രമേഷ് പ്രതികരിച്ചു. ഇതെല്ലാം മനശാസ്ത്രപരമായ കളികളാണ്, യഥാർത്ഥ ഫലം വ്യത്യസ്തമാകുമെന്നും ജയറാം രമേഷ് എക്സിൽ കുറിച്ചു. എക്‌സിറ്റ് പോളുകൾ അശാസ്ത്രീയമാണെന്നും കേരളത്തിലും തമിഴ്‌നാട്ടിലും ബിജെപി നേട്ടമുണ്ടാക്കില്ലെന്നും ശശി തരൂർ.
ബംഗാളിൽ ബിജെപി മുന്നേറ്റമെന്ന പ്രവചനം തള്ളിയ മുഖ്യമന്ത്രി മമത ബാനർജി ജനവിധിയിലാണ് വിശ്വസമെന്ന് തിരിച്ചടിച്ചു. എക്‌സിറ്റ് പോളുകൾ തയ്യാറാക്കിയത് ബിജെപി ഓഫീസിലാണെന്ന് ആം ആദ്മി പാർട്ടി.
എക്സിറ്റ് പോൾ ഫലങ്ങൾ ബിജെപി നേതാക്കളൊന്നടങ്കം ശരിവച്ചു. മോദിയുടെ ഗ്യാരന്റി ഹിറ്റായിയെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി. ജൂൺ 4 ന്, യഥാർത്ഥ ഫലം പുറത്തുവരുമ്പോൾ രാഹുൽ ഗാന്ധി യൂറോപ്പിലേക്ക് പോകുമെന്നും ഹർദീപ് പരിഹസിച്ചു.