supream-court

ജാമ്യാപേക്ഷകളും മുൻകൂർ ജാമ്യപേക്ഷകളും രണ്ടുമാസത്തിനകം തീര്‍പ്പാക്കണമെന്ന് സുപ്രീം കോടതിയുടെ സുപ്രധാന നിര്‍ദേശം.  രാജ്യത്തെ എല്ലാ ഹൈക്കോടതികള്‍ക്കും ജില്ലാ, വിചാരണ കോടതികള്‍ക്കുമാണ് നിര്‍ദേശം നല്‍കിയത്.  വ്യക്തിസ്വാതന്ത്ര്യത്തിനുള്ള അവകാശത്തെ ബാധിക്കുന്ന അപേക്ഷകള്‍ വർഷങ്ങളോളം കെട്ടിക്കിടക്കാൻ പാടില്ല.  അതിനാല്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍തന്നെ തീരുമാനമെടുക്കണം, പരമാവധി രണ്ട് മാസത്തിനുള്ളിൽ തീർപ്പാക്കണം. 

ദീർഘമായ കാലതാമസം നീതി നിഷേധിക്കുന്നതിന് തുല്യവും ഭരണഘടനാ തത്വങ്ങൾക്ക് വിരുദ്ധവുമാണെന്നും ജസ്റ്റിസുമാരായ ജെ.ബി.പർദിവാല, ആർ.മഹാദേവൻ എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു.  ജാമ്യാപേക്ഷ നല്‍കിയവര്‍ അനിശ്ചിതത്വത്തിന്റെ നിഴലിലാകരുത്.  കാലതാമസം ക്രിമിനൽ നടപടിക്രമ നിയമത്തിന്റെ ലക്ഷ്യത്തെ നിരാശപ്പെടുത്തും, ജാമ്യാപേക്ഷകൾ കുമിഞ്ഞുകൂടുന്നത് ഒഴിവാക്കാൻ സംവിധാനമുണ്ടാക്കണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു.

ENGLISH SUMMARY:

Bail applications must be processed within two months, as per the Supreme Court's directive. This order aims to protect individual liberties and ensure timely justice across all High Courts, district courts, and trial courts in the country.