New Delhi 2025 April 16 : Supreme court of Inida @ Rahul R Pattom
സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിലെ വൈസ് ചാൻസലർമാരെ സ്ഥിരമായി നിയമിക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നടപടികൾ ആരംഭിച്ചു. ഇതിനായി റിട്ട. ജസ്റ്റിസ് സുധാൻഷു ധുലിയയെ സെര്‍ച്ച് കമ്മിറ്റി അധ്യക്ഷനായി സുപ്രീം കോടതി നിയോഗിച്ചു. അദ്ദേഹമായിരിക്കും സർച്ച് കമ്മിറ്റിയെ നയിക്കുക.
കേരള സാങ്കേതിക സർവകലാശാലയ്ക്കും ഡിജിറ്റൽ സർവകലാശാലയ്ക്കും ഒന്നിച്ചോ പ്രത്യേകമായോ സമിതി രൂപീകരിക്കാം. ഈ സമിതിയിലേക്ക് ഗവർണറുടെയും സർക്കാരിന്റെയും പട്ടികയിൽ നിന്ന് ഓരോരുത്തരെ ഉൾപ്പെടുത്തും.
സമിതി രൂപീകരിക്കാൻ ഗവർണർ എട്ട് പേരുകളും സർക്കാർ അഞ്ച് പേരുകളുമാണ് നൽകിയിട്ടുള്ളത്. സമിതിയുടെ അധ്യക്ഷനായ ജസ്റ്റിസ് സുധാൻഷു ധുലിയ ആയിരിക്കും വൈസ് ചാൻസലർമാരെ കണ്ടെത്താനുള്ള സേർച്ച് കമ്മിറ്റിയെ രൂപീകരിക്കുക. വി.സി. നിയമനവുമായി ബന്ധപ്പെട്ട് സർക്കാരും ഗവർണറും തമ്മിലുള്ള തർക്കങ്ങളിൽ ഇടപെട്ടുകൊണ്ടാണ് കോടതി ഇത്തരമൊരു നടപടി സ്വീകരിച്ചത്. ഈ വിഷയത്തിൽ എല്ലാവരും ദയവായി സഹകരിക്കണമെന്ന് കോടതി കൈകൂപ്പിക്കൊണ്ട് പറയുകയാണെന്ന് സുപ്രീം കോടതി പ്രസ്താവിച്ചു.