Police officers escort three men convicted over involvement in the 2006 commuter train blasts out of a prison in Mumbai on September 14, 2015. An Indian court is hearing arguments before sentencing 12 convicted men over the deadly bombings in Mumbai that killed around 190 people and injured more than 800 people. AFP PHOTO/ INDRANIL MUKHERJEE
രാജ്യത്തെ ഞെട്ടിച്ച 2006-ലെ മുംബൈ സ്ഫോടനക്കേസിൽ 12 പ്രതികളെ വെറുതെവിട്ട ബോംബെ ഹൈക്കോടതിയുടെ വിധിക്ക് സുപ്രീംകോടതി സ്റ്റേ അനുവദിച്ചു. പ്രതികളെ തൽക്കാലം തിരികെ ജയിലിലേക്ക് അയയ്‌ക്കേണ്ടതില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഹൈക്കോടതി വിധി മഹാരാഷ്ട്ര സർക്കാരിന് വലിയ തിരിച്ചടിയായതിനെത്തുടർന്ന് സമർപ്പിച്ച ഹർജി പരിഗണിച്ചാണ് സുപ്രീംകോടതിയുടെ ഈ നിർണ്ണായക ഉത്തരവ്.
കേസിന്റെ പശ്ചാത്തലം
2006 ജൂലൈ 11ന് മുംബൈയിലെ ഏഴ് സബർബൻ ട്രൈനുകൾ 15 സ്ഫോടനങ്ങളുണ്ടായത്. ആറുമലയാളികളടക്കം 189 യാത്രക്കാർ കൊല്ലപ്പെട്ടത്. ഈ കേസിൽ 2015-ൽ മക്കോക്ക കോടതി ശിക്ഷിച്ചവരായിരുന്നു ഹൈക്കോടതി വെറുതെവിട്ട 12 പ്രതികൾ. ഇതിൽ അഞ്ച് പേർക്ക് വധശിക്ഷയും ഏഴ് പേർക്ക് ജീവപര്യന്തം തടവുമാണ് മക്കോക്ക കോടതി വിധിച്ചിരുന്നത്.
ബോംബെ ഹൈക്കോടതിയുടെ വിധി
പ്രോസിക്യൂഷന് പ്രതികൾക്കെതിരെ കുറ്റം തെളിയിക്കാൻ സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബോംബെ ഹൈക്കോടതി 12 പ്രതികളെയും വെറുതെവിട്ടത്. പല സാക്ഷിമൊഴികളും വിശ്വസനീയമല്ലെന്ന് ഹൈക്കോടതി വിലയിരുത്തി. സ്ഫോടനം നടന്ന് നൂറ് ദിവസത്തിന് ശേഷം ഒരു ടാക്സി ഡ്രൈവറും ട്രെയിനിലുണ്ടായിരുന്ന ചില യാത്രക്കാരും പ്രതികളെ തിരിച്ചറിഞ്ഞു എന്ന മൊഴികൾ വിശ്വസനീയമല്ലെന്ന് കോടതി നിരീക്ഷിച്ചു. സ്ഫോടനത്തിനായി ഉപയോഗിച്ച വസ്തുക്കൾ തിരിച്ചറിയാൻ സാധിച്ചില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. രാജ്യത്തെ നടുക്കിയ ഒരു ഭീകരാക്രമണ കേസിൽ പ്രതികളെ പൂർണ്ണമായി വെറുതെവിട്ട ഹൈക്കോടതി വിധി അന്വേഷണ സംഘത്തെയും സർക്കാരിനെയും ഞെട്ടിക്കുന്നതായിരുന്നു.
സുപ്രീംകോടതിയുടെ ഇടപെടൽ
ബോംബെ ഹൈക്കോടതി വിധി വന്നതിന്റെ തൊട്ടടുത്ത ദിവസം തന്നെ മഹാരാഷ്ട്ര സർക്കാർ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഈ വിധി നിലവിലെ കേസുമായി ബന്ധപ്പെട്ട മറ്റ് വിചാരണകളെ സ്വാധീനിക്കുമെന്നും, അതിനാൽ സ്റ്റേ അനുവദിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു. ഈ വാദം പരിഗണിച്ചാണ് സുപ്രീംകോടതി സ്റ്റേ അനുവദിച്ചത്. മഹാരാഷ്ട്ര സർക്കാരിന് സുപ്രീംകോടതി നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ പ്രതികൾ ജാമ്യത്തിലായതിനാലും പുറത്തായതിനാലും അവരെ തിരികെ ജയിലിലേക്ക് അയയ്‌ക്കേണ്ടതില്ലെന്നും സുപ്രീംകോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.