madras-highcourt

കണ്ടെയ്നറില്‍ കാലികളെ കൊണ്ടുപോകുന്നതില്‍ മാര്‍ഗരേഖയുമായി മദ്രാസ് ഹൈക്കോടതി. കുത്തിനിറച്ച് കാലികളെ കൊണ്ടുപോകരുത്. കാലികള്‍ക്ക് കിടക്കാന്‍ മതിയായ സ്ഥലം നല്‍കണം. ഉണര്‍ന്നിരിക്കാന്‍ കാലികളുടെ കണ്ണില്‍ മുളക് തേക്കുന്നത് അതിക്രൂരമാണെന്നും കോടതി നിരീക്ഷിച്ചു.  

കാലികള്‍ക്ക് യാത്രയ്ക്ക് മുന്‍പ് പരിശോധന നടത്തി ഫിറ്റ്നസ് സര്‍ട്ടിക്കറ്റ് നല്‍കണമെന്നും യാത്രയിലുടനീളം വെള്ളവും ഭക്ഷണവും നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. കേരളത്തിലേക്ക് രണ്ട് ലോറികളില്‍ 98 കാലികളെ കൊണ്ടുവന്നതിനെതിരെ ചുമത്തിയ കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് മൂന്ന് ഏജന്‍റുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. 

ENGLISH SUMMARY:

The Madras High Court has issued guidelines for humane cattle transport, ruling that animals should not be overcrowded in containers and must have adequate space to rest. The court also condemned the practice of applying chili paste to their eyes to keep them awake. It mandated pre-transport fitness certification and continuous access to food and water. The ruling came in response to a plea from three agents seeking to dismiss a case involving the transport of 98 cattle to Kerala in two trucks.