rahul-ravi

മണ്ഡല പുനര്‍നിര്‍ണയ ബില്ലുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ബിജെപി. ഇന്ത്യയുടെ ജനാധിപത്യത്തെ തകർക്കാൻ രാഹുല്‍ ഗാന്ധി തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്നും അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും ബിജെപി എംപി രവിശങ്കര്‍ പ്രസാദ് ആരോപിച്ചു. 

രാഹുല്‍ തികച്ചും നിരാശനായ രാഷ്ട്രീയ നേതാവാണ്. ഇന്ന് നടത്തിയ പത്രസമ്മേളനം നിരാശകനായ നേതാവിന്‍റെ പ്രകടനമാണെന്നും രാഹുല്‍ അരാജകവാദിയാണെന്നും രവിശങ്കര്‍ പറഞ്ഞു. കള്ളം പറയുന്നതില്‍ പ്രതിപക്ഷ  നേതാവ് ഡോക്ടറേറ്റ് നേടിയിട്ടുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

'അടിത്തറ ഇല്ലാത്തതും വ്യക്തിത്വം മുഴുവനായും അരാജകത്വപരമായി മാറിയതുമായ ഒരു നിരാശനായ രാഷ്ട്രീയ നേതാവിന്റെ പ്രകടനമാണ് ഇന്ന് വൈകുന്നേരത്തെ രാഹുൽ ഗാന്ധിയുടെ പത്രസമ്മേളനത്തില്‍ കണ്ടത്. രാഹുൽ ഗാന്ധി അരാജകത്വവാദിയാണ്. അദ്ദേഹം അരാജകത്വത്തിൽ വിശ്വസിക്കുന്നു. തിരഞ്ഞെടുപ്പ് ക്രമക്കേടുകളെക്കുറിച്ചും പാർലമെന്റിന്റെ  വിപുലീകരണത്തെക്കുറിച്ചും തെറ്റായ കാര്യങ്ങളാണ് അദ്ദേഹം പറയുന്നത്. രാഹുല്‍ ഗാന്ധി കള്ളം പറയുന്നതില്‍ സൂപ്പർ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്'- ബിജെപി എംപി പറഞ്ഞു. 

2024ലെ തിരഞ്ഞെടുപ്പ് വ്യാജമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാജ പ്രധാനമന്ത്രിയാണെന്നും രാഹുല്‍ ഗാന്ധി പറയുന്നു. എന്നാല്‍ അദ്ദേഹവും സഹോദരിയും അദ്ദേഹത്തിന്റെ പാർട്ടിയുടെ നിരവധി സർക്കാരുകളും ഇതേ തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെയാണ് അധികാരത്തിൽ വന്നത്. എന്തുകൊണ്ടാണ് രാഹുല്‍ രാജിവയ്ക്കാത്തതെന്നും ഇരട്ടത്താപ്പും കാപട്യവും എന്തിനാണെന്നും രവിശങ്കര്‍ പ്രസാദ് ചോദിച്ചു. 

ENGLISH SUMMARY:

BJP MP Ravi Shankar Prasad mocked Lok Sabha Leader of the Opposition Rahul Gandhi, saying he has earned a "super doctorate in lying" and calling him an anarchist following Gandhi's criticism of the central government over the delimitation bill. Prasad alleged that Gandhi spreads misinformation to undermine Indian democracy, makes baseless claims about election irregularities and Parliament expansion, and shows hypocrisy by calling the 2024 election fake and Prime Minister Narendra Modi a "fake prime minister" while Gandhi, his sister, and Congress governments came to power through the same electoral process. Prasad questioned why Gandhi does not resign if he doubts the election process