തന്‍റെ ഫോണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചോര്‍ത്തുന്നുണ്ടെന്ന്  രാഹുല്‍ ഗാന്ധി. കൃത്യമായ തെളിവികളോടെയാണ് ഇത് പറയുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്‍സ്റ്റഗ്രാമിലെ 'ആസ്ക് മി എനിതിംങ്' സെക്ഷനിലാണ് പ്രധാനമന്ത്രിക്കെതിരെ കടുത്ത ആരോപണവുമായി രാഹുല്‍ രംഗത്തെത്തിയത്. 

ആരാണ് യഥാര്‍ഥത്തില്‍ വിദേശ ശക്തികളുടെ ഉത്തരവനുസരിച്ച് പ്രവര്‍ത്തിക്കുന്നതെന്നും ആരാണ് ദേശദ്രോഹിയെന്നും എത്രകാലമായി അവര്‍ ദേശദ്രോഹ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടെന്ന് തെളിയിക്കാം.  ഇതിനായി ഒരൊറ്റ സംവാദം മതിയെന്നും രാഹുല്‍ പറഞ്ഞു. 

സംവാദത്തിന് താല്‍പര്യമുണ്ടെങ്കില്‍  ലോക്സഭയില്‍ സംവദിച്ചുകൂടെന്ന് ഒരാള്‍ ഇന്‍സ്റ്റഗ്രാമില്‍‍ രാഹുലിനോട് ചോദിച്ചു. സഭയില്‍ തനിക്ക് സംസാരിക്കാന്‍ അവസരം തരുന്നില്ലെന്നും തന്‍റെ മൈക്ക് പോലും ഓഫ് ചെയ്യുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കാർഷിക ബില്ലുകൾ, വോട്ട് ചോരി, ചൈന, നരവാനെയുടെ പുസ്തകം, എപ്സ്റ്റീൻ ഫയല്‍സ് എന്നിവയെ കുറിച്ചെല്ലാം സംസാരിക്കാന്‍ തന്നെ അനുവദിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

'എനിക്ക് ഒറ്റത്തവണ തുറന്ന സംവാദം വേണം. നീണ്ട പ്രസംഗങ്ങൾ ഒന്നുമുള്ള സംവാദമല്ല ഞാന്‍ ആഗ്രഹിക്കുന്നത്. ഒരു മേശക്ക് ഇരുവശത്തും ഞാനും മോദിയും. അദ്ദേഹത്തിന് എന്നെക്കുറിച്ച് എന്ത് ആരോപണം വേണമെങ്കിലും ഉന്നയിക്കാം. തിരിച്ച് ഞാനും ചെയ്യും. അദാനിയോ ആര്‍എസ്എസ് മേധാവി ഭാഗവതോ സംവാദത്തിന്‍റെ ജഡ്ജായി വന്നിരിക്കുന്നതില്‍ എനിക്ക് വിരോദമില്ല'- രാഹുല്‍ ഗാന്ധി പറഞ്ഞു. 

താനുമായി മോദി ഒരൊറ്റ സംവാദത്തില്‍ ഏര്‍പ്പെട്ടാല്‍ അദ്ദേഹം രാജ്യത്തിന്‍റെ പ്രധാനമന്ത്രിയായി പിന്നീട് തുടരില്ലെന്ന് ഉറപ്പാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍

ഇതാദ്യമായല്ല രാഹുല്‍ ഗാന്ധി മോദിയെ തുറന്ന സംവാദത്തിന് വെല്ലുവിളിക്കുന്നത്, പ്രധാനമന്ത്രി ഒരു രാജ്യദ്രോഹി ആണെന്ന് സ്ഥാപിക്കാൻ വെറും അഞ്ച് മിനിറ്റ് മതിയെന്ന് അദ്ദേഹം നേരത്തെ അവകാശപ്പെട്ടിരുന്നു.

ENGLISH SUMMARY:

Lok Sabha Leader of the Opposition Rahul Gandhi has made a explosive claim on Instagram that Prime Minister Narendra Modi is tapping his phone, asserting he possesses concrete evidence to prove it. During an 'Ask Me Anything' session, Gandhi challenged PM Modi to a direct, one-on-one open debate, claiming it would expose who is truly working under foreign influence and engaged in anti-national activities. He alleged that his microphone is consistently muted in Parliament to prevent him from raising critical issues like agricultural bills, Chinese aggression, and corporate corruption. Furthermore, Gandhi boldly stated that if Modi faces him in a single unfiltered debate, the Prime Minister would not survive politically to continue in office.