flat-murder

TOPICS COVERED

മുംബൈയിലെ വിരാർ വെസ്റ്റിലുള്ള വാടക ഫ്ലാറ്റിൽ മൂന്ന് സഹോദരങ്ങള്‍ മരിച്ച നിലയിൽ. പാൽഘർ ജില്ലയിലെ ഫ്ലാറ്റിലാണ് ഒക്ടോബർ 29-ന് മൂന്ന് സഹോദരങ്ങളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ വിഷം കഴിച്ച് ജീവനൊടുക്കിയതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്.    

ദീപേഷ് മേത്ത (52), കുമാർ മേത്ത (50), ഖേവന മേത്ത (48) എന്നിവരാണ് മരിച്ച സഹോദരങ്ങൾ. മൂവരും വിവാഹിതരല്ല. ഗ്ലോബൽ സിറ്റിയിലെ ഗാർഡൻ അവന്യൂ സൊസൈറ്റിയിലുള്ള ഫ്ലാറ്റിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽക്കാരാണ് പൊലീസില്‍ വിവരമറിയിച്ചത്. പുലർച്ചെ 2:30 ഓടെ ബോലിഞ്ച് പൊലീസ് ഫ്ലാറ്റിന്റെ വാതിൽ പൊളിച്ച് അകത്തുകടന്നപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾക്ക് 3-4 ദിവസത്തെ പഴക്കമുണ്ടായിരുന്നു.   

മരിക്കുന്നതിന് മുന്‍പ് ചെയ്യുന്നതിന് മുൻപ് ഇവർ ഗുജറാത്തി ഭാഷയിൽ റെക്കോർഡ് ചെയ്ത ഒരു മൊബൈൽ വിഡിയോ പൊലീസ് കണ്ടെത്തി. കടുത്ത ആരോഗ്യപ്രശ്നങ്ങളും കടുത്ത സാമ്പത്തിക പ്രതിസന്ധിയുമാണ് തങ്ങളെ മരിക്കാന്‍ പ്രേരിപ്പിച്ചതെന്ന് അവർ വിഡിയോയിൽ പറയുന്നുണ്ട്. കുടുംബം കടുത്ത മാനസിക-സാമ്പത്തിക ബുദ്ധിമുട്ടുകളിലായിരുന്നു. 

സഹോദരന്മാരിൽ ഒരാൾ കാൻസർ ബാധിതനായിരുന്നു, മറ്റൊരു സഹോദരന് പക്ഷാഘാതം ഉണ്ടായിരുന്നു. വീട്ടുവാടകയും മറ്റ് ചിലവുകളും നടത്തുന്നതിനായി ഇവർ അടുത്തിടെ 50,000 രൂപ കടം ചോദിച്ചിരുന്നതായി സഹോദരി പൊലീസിനോട് പറഞ്ഞു. ബോലിഞ്ച് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് അയച്ചു. അന്വേഷണം പുരോഗമിക്കുകയാണ്.   

ENGLISH SUMMARY:

In a tragic incident in Virar West, Palghar district near Mumbai, three unmarried siblings—Dipesh Mehta (52), Kumar Mehta (50), and Khevana Mehta (48)—were found dead in their rented apartment. Neighbors alerted the police after noticing a foul smell emanating from the flat, following which the Bolinj Police broke open the door around 2:30 AM on October 29 and discovered the decomposed bodies, estimated to be 3-4 days old. Police suspect a suicide pact driven by severe health issues and extreme financial distress.