**EDS: THIRD PARTY IMAGE** In this screengrab from a video posted on Oct. 23, 2026, Prime Minister Narendra Modi speaks during the inauguration of 'Chinmaya Amrit Mahotsav Global Sammelan', in New Delhi. (@NarendraModi/YT via PTI Photo) (PTI10_23_2026_000044B)
രാജ്യത്ത് ഭിന്നിപ്പുണ്ടാക്കുന്ന ശക്തികള്‍ക്കെതിരെ സമൂഹത്തെ ഒന്നിപ്പിക്കണമെന്ന് പ്രധാനമന്ത്രി. പുതുതായി ഉടലെടുക്കുന്ന സാമൂഹിക വിപത്തുകളെയും വെല്ലുവിളികളെയും നേരിടാനും സ്വയംപര്യാപ്തത കൈവരിക്കാന്‍ പൗരന്മാര്ക്ക് പ്രചോദനം നല്‍കാനും കഴിയണമെന്ന് നരേന്ദ്രമോദി ആഹ്വാനം ചെയ്തു. ഡല്‍ഹിയില്‍ ചിന്മയ അമൃത് മഹോത്സവ് ആഗോള സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
‘കഴിഞ്ഞ ഏതാനും ദശകങ്ങള്‍ക്കിടയില്‍ കാലം വല്ലാതെ മാറി, രാജ്യത്തിനുമുന്നില്‍ പുതിയ വെല്ലുവിളികള്‍ രൂപപ്പെട്ടു. ഒപ്പം പുതിയ സാമൂഹിക തിന്മകളും ഉടലെടുത്തു. അവ പരിഹരിക്കാനുള്ള ഉത്തരവാദിത്തം ഇന്ന് നമ്മിൽ ഓരോരുത്തരിലുമാണ് നിക്ഷിപ്തമായിരിക്കുന്നത്.’ – പ്രധാനമന്ത്രി പറഞ്ഞു. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ക്കും സര്‍ക്കാരിനുമെതിരെ യുവാക്കളും പ്രതിപക്ഷ പാര്‍ട്ടികളും പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തിലാണ് മോദിയുടെ വാക്കുകള്‍.
‘ഇന്ത്യന്‍ സംസ്കാരത്തിന്റെ ജന്മഭൂമിയും രാജ്യത്തിന്റെ നിലനിൽപ്പിന്റെ അടിത്തറയുമാണ് ഈ നാടെന്ന് പ്രധാനമന്ത്രി പറഞ്ഞു. 2047-ഓടെ വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് ഓരോ വ്യക്തിയെയും ബന്ധിപ്പിക്കാൻ കഴിയണം.’ ഈ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി നാം കൂടുതൽ ക്രിയാത്മകമായി പ്രവർത്തിക്കണമെന്നും മോദി ആഹ്വാനം ചെയ്തു.
**EDS: THIRD PARTY IMAGE** In this screengrab from a video posted on Oct. 23, 2026, Prime Minister Narendra Modi during the inauguration of 'Chinmaya Amrit Mahotsav Global Sammelan', in New Delhi. (@NarendraModi/YT via PTI Photo) (PTI10_23_2026_000043B)
1951-ൽ സ്വാമി ചിന്മയാനന്ദ രൂപം നൽകിയ ആഗോള ആത്മീയ പ്രസ്ഥാനമായ ചിന്മയ മിഷന്റെ 75-ാം വാർഷികാഘോഷങ്ങളുടെ സമാപനച്ചടങ്ങുകള്ക്കാണ് ഡല്‍ഹിയില്‍ തുടക്കമായത്. ത്രിദിന സമ്മേളനത്തിൽ ഇന്ത്യയിലും വിദേശത്തും നിന്ന് ഒൻപതിനായിരത്തിലധികം പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്.