airtel-plan
  • ട്രായ് നിർദേശത്തെ തുടർന്ന് ഡാറ്റ ആവശ്യമില്ലാത്ത ഉപഭോക്താക്കൾക്കായി 185 രൂപ, 203 രൂപ, 206 രൂപ നിരക്കുകളിൽ എയർടെൽ പുതിയ വോയിസ് ഒൺലി പ്ലാനുകൾ പ്രഖ്യാപിച്ചു.

ട്രായ് നിര്‍ദേശത്തിനു പിന്നാലെ വോയിസ് ഓണ്‍ലി പ്ലാന്‍ അവതരിപ്പിച്ച് എയര്‍ടെല്‍. 185 രൂപ, 203, 206 രൂപ നിരക്കിലുള്ള മൂന്നു പ്രീ പെയ്ഡ് പ്ലാനുകളാണ് എയര്‍ടെല്‍ പ്രഖ്യാപിച്ചത്. പരിധിയില്ലാത്ത വോയിസ് വോളിനൊപ്പം 300 എസ്എംഎസും ഈ പ്ലാനില്‍ ലഭിക്കും. 

ഏറ്റവും ചെറിയ 185 രൂപയുടെ പ്ലാനിന് 28 ദിവസമാണ് കാലാവധി. 203 രൂപയുടെ പ്ലാനില്‍ 30 ദിവസത്തെ കാലാവധി ലഭിക്കും. 206 രൂപയുടെ പ്ലാന്‍ ഒരു കലണ്ടര്‍ മാസത്തേക്കുള്ളതാണ്. എല്ലാ മാസവും അതേ തീയതിയിലായിരിക്കും ഇവ പുതുക്കുക.  മൂന്നു പ്ലാനിലും സൗജന്യ കോളര്‍ ട്യൂണും ലഭിക്കും. 

വോയിസ് കോളുകളും എസ്എംഎസും മാത്രമുള്ള കൂടുതല്‍ റീചാര്‍ജ് ഓപ്ഷനുകള്‍ അവതരിപ്പിക്കാന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) നിയമ ഭേദഗതി നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കമ്പനികള്‍ പ്ലാനുകള്‍ അവതരിപ്പിച്ചത്. ഇന്‍റര്‍നെറ്റ് ആവശ്യമില്ലാത്ത ഫോണ്‍ കോള്‍ മാത്രം ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് അനുയോജ്യമാണ് വോയിസ് ഓണ്‍ലി പ്ലാനുകള്‍. 

വോയ്സ്, എസ്എംഎസ്, ഡാറ്റ എന്നിവ ഉൾപ്പെടുന്ന സാധാരണ റീചാർജ് പ്ലാനുകളെ അപേക്ഷിച്ച് വോയിസ് ഓണ്‍ലി പ്ലാനുകള്‍ക്ക് നിരക്കിൽ വലിയ തോതിലുള്ള കുറവുണ്ടാകും. 30 ദിവസമോ അതില്‍ കുറവോ ഉള്ള വോയിസ്, എസ്എംഎസ്, ഡാറ്റ അടങ്ങുന്ന ബണ്ടിൽഡ് പ്ലാനുകളുടെ അതേ കാലാവധിയില്‍ വോയിസ്–എസ്എംഎസ് പ്ലാനുകള്‍ അവതരിപ്പിക്കണം. പുതിയ റീചാര്‍ജ് പ്ലാനുകള്‍ ഒക്ടോബര്‍ 22 മുതല്‍ നിലവില്‍ വരും.

ENGLISH SUMMARY:

Telecom operator Bharti Airtel has introduced three new voice-only prepaid recharge plans priced at Rs 185, Rs 203, and Rs 206 following instructions from TRAI. These plans offer unlimited voice calling and 300 SMS along with free caller tunes, specifically catering to users who do not require mobile data services. The validity spans 28 days, 30 days, and one calendar month respectively, offering a significantly cheaper alternative to standard bundled recharges. Scheduled to come into effect from October 22, the initiative follows regulatory amendments by TRAI to ensure affordable non-data recharge options.