• കാമുകിയുടെ വിവാഹം നിശ്ചയിച്ചു. വെള്ളച്ചാട്ടത്തിനു സമീപത്തെത്തി കൊലപ്പെടുത്തി?

പ്രണയപ്പകയെത്തുടര്‍ന്ന് 23കാരിയെ ആണ്‍സുഹൃത്ത് 1000 അടി താഴ്ചയുള്ള കൊക്കയിലേക്ക് തള്ളിയിട്ടു കൊലപ്പെടുത്തിയതായി പരാതി. മഹാരാഷ്ട്രയിലെ കൊല്‍ഹാപൂര്‍ ജില്ലയിലാണ് സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് ശ്രീപദ് വദർ എന്ന 25കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. അടുത്തമാസം 12ന് യുവതിയുടെ വിവാഹം മറ്റൊരാളുമായി നിശ്ചയിച്ചിരുന്നതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. 

Also Read: 'സിജെപിയെ നമ്പരുത്, ഗൂഢാലോചനയാണ്..'; സിജെപി നാടകം കളിക്കുകയാണെന്ന് പി സരിന്‍

മൂന്നാംവര്‍ഷ എന്‍ജിനിയറിങ് വിദ്യാര്‍ഥിനിയായ തരുണ നായികിനാണ് ദാരുണാന്ത്യം സംഭവിച്ചത്. ഭുദർഗഡ് താലൂക്കിലെ നായിക്‌വാടി വെള്ളച്ചാട്ടത്തിനു താഴെനിന്നാണ് തരുണയുടെ മൃതദേഹം കണ്ടെടുത്തത്. അഞ്ചു വര്‍ഷമായി താനും തരുണയും പ്രണയത്തിലായിരുന്നുവെന്നും വിവാഹം നിശ്ചയിച്ചതോടെ ഞങ്ങള്‍ രണ്ടുപേരും ജീവനൊടുക്കാന്‍ തീരുമാനിച്ചിരുന്നുവെന്നുമാണ് ശ്രീപദ് ആദ്യം പൊലീസിനു മൊഴി നല്‍കിയത്. 

എന്നാല്‍ ഇയാളുടെ മൊഴിയില്‍ സംശയം തോന്നിയ പൊലീസ് ചോദ്യംചെയ്യല്‍ തുടര്‍ന്നതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. താനും തരുണയ്ക്കൊപ്പം കൊക്കയിലേക്ക് ചാടാന്‍ തീരുമാനിച്ചിരുന്നുവെന്നും അവസാനനിമിഷം പിന്തിരിയുകയായിരുന്നുവെന്നും ഇയാള്‍ പൊലീസിനെ അറിയിച്ചു. എന്നാല്‍ ഈ മൊഴി വിശ്വസിക്കാതിരുന്ന പൊലീസ് പ്രതിയുടെ ഫോണ്‍ പിടിച്ചെടുത്ത് പരിശോധിച്ചു. പ്രതി പറയുന്ന കാര്യങ്ങളെ സാധൂകരിക്കുന്ന തെളിവുകളൊന്നും ഫോണില്‍ നിന്നും ലഭിച്ചില്ലെന്ന് ഗഡിംഗ്ലജ് സബ് ഡിവിഷണൽ പൊലീസ് ഓഫീസർ വിവേക് പാട്ടീൽ പറയുന്നു. 

യുവതി സ്വയം ചാടിയതാകാന്‍ വഴിയില്ലെന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തില്‍ പ്രതിയുടെ പങ്ക് സ്ഥീരീകരിക്കുന്നതിനായി കൂടുതല്‍ അന്വേഷണം നടത്തുകയാണ് പൊലീസ്. തരുണയുടെ മരണത്തോടെ പ്രദേശത്ത് വലിയ തോതിലുള്ള പ്രതിഷേധം ഉയര്‍ന്നു. പ്രതിക്ക് വേഗത്തിൽ ശിക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. നിലവില്‍ പ്രതിയെ അഞ്ചുദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ് കോടതി. 

Kolhapur Crime: Boyfriend Arrested in Engineering Student’s Gorge Death Case:

A 23-year-old engineering student, Taruna Naik, was found dead near Naikwadi Waterfall in Bhudargad taluk, Kolhapur district, Maharashtra, after allegedly being pushed into a gorge approximately 1,000 feet deep by her boyfriend, 25-year-old Shripad Vadar. According to police, the alleged motive was that Taruna was scheduled to marry another man on the 12th of the following month, despite having been in a relationship with the accused for five years. The accused initially claimed that they had planned to die by suicide together, but police reportedly grew suspicious of his statements and found no supporting evidence on his phone. He was arrested and remanded to five days of police custody as investigators continued examining his alleged role in the death, while local residents demanded swift justice