മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ക്കെതിരായ ജെന്‍സീ പ്രക്ഷോഭത്തില്‍ കസ്റ്റഡിയിലായ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ വിട്ടയച്ചു. എട്ടു മണിക്കൂര്‍ നീണ്ട കരുതല്‍ തടങ്കലിനു ശേഷമാണ് പിണറായിയെ വിട്ടയച്ചത്. ഒരിക്കലും പാടില്ലാത്ത പൊലീസ് നടപടിയാണുണ്ടായതെന്ന് പിണറായി പ്രതികരിച്ചു. ജന്തര്‍ മന്തറിലേക്ക് പ്രതിഷേധവുമായി എത്തിയ പിണറായി വിജയന്‍, കെ.എന്‍ ബാലഗോപാല്‍, ബോണ്‍ ബ്രിട്ടാസ് എന്നിവരെയാണ് ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്ത് മന്ദിര്‍മാര്‍ഗ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയത്.
മൂന്നരമണിക്കൂര്‍ റോഡിലൂടെ കറക്കിയത് വിചിത്രമാണെന്നും സ്റ്റേഷനിലേക്ക് എത്തിക്കാനാണെങ്കില്‍ ചുറ്റിക്കറക്കിയതെന്തിനെന്നും പിണറായി ചോദിച്ചു. ബുദ്ധിമുട്ടിക്കാനുള്ള നീക്കം മുകളില്‍ നിന്നുള്ള നിര്‍ദേശമാണെന്നും സമരത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു. മാനസികമായി തളര്‍ത്താനായിരുന്നു ശ്രമം. അങ്ങനെ തളരില്ലെന്നും പിണറായി സ്റ്റേഷനില്‍ നിന്നിറങ്ങിയ ശേഷം മാധ്യമങ്ങളോട് പറഞ്ഞു. പ്രകാശ് ബാബു, എളമരം കരീം എന്നിവരെയും പൊലീസ് വിട്ടയച്ചു.
Leader of Opposition Pinarayi Vijayan and other prominent Left leaders have been released by Delhi Police after an eight-hour preventive detention during the GenZ protest against the Chief Election Commissioner. Following his release from Mandir Marg police station, Vijayan strongly criticized the police action, calling the three-hour vehicle transit around the city an unjustified attempt to mentally harass him. He emphasized that such intimidation tactics would not break his resolve and expressed pride in participating in the agitation. Other leaders, including K.N. Balagopal, John Brittas, Prakash Babu, and Elamaram Kareem, were also freed by the authorities.