ഇന്ത്യ–യു.എസ് സംയുക്ത സൈനിക അഭ്യാസത്തിന് തുടക്കമായി. ഇരുരാജ്യങ്ങളുടെയും 1,200 സൈനികരാണ് രാജസ്ഥാനിലെയും ഉത്തരാഖണ്ഡിലെയും അഭ്യാസത്തില്‍ പങ്കെടുക്കുന്നത്.

ഇന്ത്യ അമേരിക്ക സംയുക്ത സൈനികാഭ്യാസമായ യുദ്ധ് അഭ്യാസിന്‍റെ ഇരുപത്തിരണ്ടാം പതിപ്പാണ് ഉത്തരാഖണ്ഡിലെ ഔലിയിലും രാജസ്ഥാനിലെ മഹാജൻ ഫീൽഡ് ഫയറിങ് റേഞ്ചിലുമായി ഇപ്പോൾ പുരോഗമിക്കുന്നത്. ഇരുരാജ്യങ്ങളിൽനിന്നും 600 സൈനികർ വീതം അഭ്യാസത്തിൽ പങ്കെടുക്കുന്നുണ്ട്. ഇന്ത്യന്‍ സംഘത്തെ മേജർ ജനറൽ അമരേഷ് ഗുഞ്ചനും യുഎസ് സൈന്യത്തെ കേണല്‍‍ ബെഞ്ചമിന്‍ ജാക്മാനുമാണ് നയിക്കുന്നത്.

അതേസമയം, ഭീകരവിരുദ്ധ ഓപ്പറേഷനുകള്‍, പർവത മേഘകളിലെയും മരുഭൂമിയിലെയും യുദ്ധ തയാറെടുപ്പുകള്‍ എന്നിവയും അഭ്യാസത്തിലൂടെ പരിശോധിക്കും. ഡ്രോണുകളും ആളില്ലാ നിരീക്ഷണ സംവിധാനങ്ങളും റോബോട്ടിക് ഡോഗുകളുമെല്ലാം ഈ പരിശീലനത്തിന്‍റെ ഭാഗമാണ്. 2004 മുതല്‍ എല്ലാ വര്‍ഷവും ഇന്ത്യയും യുഎസും യുദ്ധ് അഭ്യാസ് നടത്തിവരുന്നു.

ENGLISH SUMMARY:

India US joint military exercise has begun with the 22nd edition of Yudh Abhyas underway in Uttarakhand and Rajasthan. This significant joint training involves 1200 soldiers from both nations, focusing on counter-terrorism, mountain, and desert warfare scenarios.