അതിർത്തി തർക്കങ്ങൾക്ക് പരിഹാരം കാണാൻ ഇന്ത്യ- ചൈന ധാരണ. പ്രധാനമന്ത്രി നരേന്ദ്രമോദി ,പ്രസിഡൻ്റ് ഷീ ചിൻ പിങ്ങുമായി നടത്തിയ ചർച്ചയിലാണ് ഇരുകൂട്ടർക്കും സ്വീകാര്യമായ മാർഗങ്ങളിലൂടെ തർക്കപരിഹാരം കാണാൻ തീരുമാനമായത്. ഉഭയകക്ഷി ബന്ധം മെച്ചപ്പെടണമെങ്കിൽ അതിർത്തി പ്രശ്നങ്ങൾ പരിഹരിക്കപ്പെടണമെന്ന് മോദി വ്യക്തമാക്കി.
അതിർത്തി സംബന്ധിച്ച നിലവിലുള്ള കരാറുകളും ധാരണകളും ഇരുപക്ഷവും പാലിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ചൈനീസ് വിപണിയിൽ സ്ഥിരതയുള്ള പ്രവേശനം അനുവദിക്കണം. കഴിഞ്ഞ ഓഗസ്റ്റിലെ ചർച്ചക്ക് ശേഷം ഇരുരാജ്യങ്ങൾക്കിടയിലെ ബന്ധം മെച്ചപ്പെട്ടിട്ടുണ്ടെന്ന് നേതാക്കൾ വിലയിരുത്തി. ഇന്ത്യയുമായുള്ള മികച്ച ബന്ധത്തെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ചൈനീസ് പ്രസിഡന്‍റ് വ്യക്തമാക്കി.
പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കണമെന്ന് ബ്രിക്സ് സംയുക്ത പ്രസ്താവന. മറ്റു രാജ്യങ്ങളുടെ പരമാധികാരത്തിന് മേൽ കടന്നു കയറരുത് എന്ന് ആരുടെയും പേര് എടുത്തു പറയാതെ പ്രസ്താവന. യുദ്ധം തുടങ്ങിയതിന് ശേഷമുള്ള ആദ്യ ഇറാൻ - യുഎഇ ചർച്ചകൾക്കും ഡൽഹി വേദിയായി. വിരുദ്ധ ചേരികൾക്കിടയിൽ അഭിപ്രായ ഐക്യമുണ്ടാക്കാനായത് ഇന്ത്യയുടെ നയതന്ത്ര വിജയമാണ്.
പശ്ചിമേഷ്യന്‍ സംഘര്‍ഷം പരിഹരിക്കാന്‍ ബ്രിക്സ് മധ്യസ്ഥരാവണമെന്ന് ചൈനീസ് പ്രസിഡന്‍റ് ഷി ചിന്‍ പിങ് പറഞ്ഞു. യുദ്ധം ആഗോള താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും ചൈനയ്ക്ക് ലഭിക്കുന്ന ബ്രിക്സ് അധ്യക്ഷപദവി സമാധാനം സ്ഥാപിക്കാന്‍ ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.