ഡൽഹിയില്‍ കെട്ടിടം തകര്‍ന്ന് എഴുപേര്‍ മരിച്ചതിനുപിന്നാല അപകടനിലയിലുള്ള മറ്റു കെട്ടിടങ്ങള്‍ പൊളിച്ചുനീക്കി കോര്‍പ്പറേഷന്‍. ഇതിനകം 24 കെട്ടിടങ്ങള്‍ പൊളിച്ചു. അനധികൃത നിര്‍മാണങ്ങള്‍ക്കുനേരെ ബുൾഡോസർ ഉപയോഗിക്കാൻ ഡല്‍ഹി മുഖ്യമന്ത്രി നിർദേശിച്ചു. പേയിങ് ഗസ്റ്റ് ഹോസ്റ്റലുകള്‍ക്ക് പുതിയ കര്‍ശന നിബന്ധനങ്ങള്‍ ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ തീരുമാനിച്ചു.
സത്യനികേതനില്‍ തകര്‍ന്ന അഞ്ചുനിലക്കെട്ടത്തിന് തൊട്ടടുത്തുള്ള അപകടനിലയിലായ കെട്ടിടം പൊളിച്ചുതുടങ്ങി. നിയന്ത്രിതമായാണ് പൊളിക്കല്‍ പ്രവര്‍ത്തനം. സത്യനികേതന്‍ അപകടത്തിനുപിന്നാലെ കോര്‍പ്പറേഷന്‍ നടത്തിയ പരിശോധനയില്‍ നഗരത്തിര്‍ അറുപതിലേറെ കെട്ടിടങ്ങള്‍ അപകട നിലയിലാണെന്ന് കണ്ടെത്തിയിരുന്നു. അനധികൃതമായി മുകള്‍ നിലകള്‍ നിര്‍മിച്ച കെട്ടിടങ്ങളും നിരവധി. ഇവയെല്ലാം ആവശ്യമെങ്കില്‍ ബുൾഡോസർ ഉപയോഗിച്ചുള്‍പ്പെടെ പൊളിച്ചുനീക്കാന്‍ മുഖ്യമന്ത്രി രേഖാ ഗുപ്ത നിർദേശിച്ചു. അനധികൃത നിർമ്മാണം എന്നു, ആരുടെ ചുമതയുള്ള കാലത്്ത് നടന്നുവെന്ന് കണ്ടെത്തും. എല്ലാ പിജി ഹോസ്റ്റലുകളിലും കര്‍ശന പരിശോധന നടത്തും. ഹോസ്റ്റലുകളിലെ രജിസ്ട്രേഷൻ, വാടക നിയന്ത്രണം, സിസിടിവി ക്യാമറകൾ, സുരക്ഷാ നടപടികൾ എന്നിവയക്കടക്കം നിബന്ധകളേര്‍പ്പെടുത്താനും സര്‍ക്കാര്‍ നടപടി തുടങ്ങി. കെട്ടിടത്തിന്‍റെ അറ്റകുറ്റപ്പണി നടത്തിയ ലേബർ കോൺട്രാക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു.
പൊളിക്കാനായി ഒഴിപ്പിച്ച കെട്ടിടങ്ങളില്‍ താമസിച്ചിരുന്ന വിദ്യാർഥികള്‍ സ്ഥിരതാമസത്തിനായി ഹോസ്റ്റലുകൾ ലഭ്യമായിട്ടില്ലെന്ന് പരാതിപ്പെട്ടു. സർവകലാശാലയും വിവിധ സംഘടനകളും താൽക്കാലിക താമസസൗകര്യം ഒരുക്കിയിട്ടുണ്ട്. ഹോസ്റ്റൽ സൗകര്യങ്ങളുടെ അപര്യാപ്തതയിൽ ഡൽഹി സർക്കാരിനും യു.ജി.സിക്കും മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ് അയച്ചിട്ടുണ്ട്.