TAGS

നീറ്റ് കൗൺസിലിങ് വൈകുന്നതിൽ പ്രതിഷേധം. എംബിബിഎസ് ക്ലാസുകൾ തുടങ്ങുന്ന തിയതി മാറ്റണമെന്ന് യൂണിവേഴ്സിറ്റി കോളജ് ഓഫ് മെഡിക്കൽ സയൻസസ്. ചൊവ്വാഴ്ച ക്ലാസുകൾ തുടങ്ങിയാൽ പുതിയ വിദ്യാർത്ഥികൾക്ക് നിർബന്ധിത ഫൗണ്ടേഷൻ കോഴ്സ് നഷ്ടമാകുമെന്നും ഏകീകൃത അക്കാദമിക് കലണ്ടർ പുറത്തിറക്കണമെന്നും ആവശ്യം ഉന്നയിച്ചു.

നീറ്റ് യുജി കൗൺസിലിങ് വൈകുന്നതിലും ഇതിനിടെ എംബിബിഎസ് ഒന്നാം വർഷ അധ്യയന ക്ലാസുകൾ ആരംഭിക്കുന്നതിനും എതിരെയാണ് പ്രതിഷേധം. ക്ലാസുകൾ ആരംഭിക്കുന്ന തിയതി പുതുക്കി നിശ്ചയിക്കണമെന്ന് മെഡിക്കൽ കൗൺസിലിങ് കമ്മിറ്റിയോടും ദേശീയ മെഡിക്കൽ കമ്മീഷനോടും ഡൽഹി യൂണിവേഴ്സിറ്റി കോളേജ് ഓഫ് മെഡിക്കൽ സയൻസസ്  ആവശ്യപ്പെട്ടു.  ഈ മാസം എട്ടിനാണ് 2026-27 അധ്യയന വർഷത്തെ ക്ലാസുകൾ ആരംഭിക്കേണ്ടത്. ഇതനുസരിച്ചാണെങ്കിൽ പുതിയ വിദ്യാർത്ഥികൾക്ക് നിർബന്ധിത ഫൗണ്ടേഷൻ കോഴ്സ് നഷ്ടമാകും.

ഇക്കാര്യം ചൂണ്ടിക്കാട്ടി യുസിഎംഎസിലെ ഫൗണ്ടേഷൻ കോഴ്സ് ചെയർപേഴ്സൺ ഡോ. സത്യേന്ദ്ര സിങ് എംസിസിക്കും എൻഎംസിക്കും കത്തയച്ചു. കൗൺസിലിങ് പൂർത്തിയായ ശേഷം വേണം ക്ലാസുകൾ തുടങ്ങാൻ എന്ന് എംസിസിയോട് ആവശ്യപ്പെട്ടു. എല്ലാ മെഡിക്കൽ കോളേജുകൾക്കും ബാധകമാകുന്ന രീതിയിൽ പുതുക്കിയ ഏകീകൃത അക്കാദമിക് കലണ്ടർ പുറത്തിറക്കണമെന്നും യുസിഎംഎസ് ആവശ്യപ്പെട്ടിട്ടുണ്ട്.

ENGLISH SUMMARY:

NEET counselling delay is causing significant concerns for medical students, as MBBS classes are at risk of being postponed. The University College of Medical Sciences has requested a revised start date for classes to ensure new students do not miss the mandatory foundation course and to establish a unified academic calendar.