മറുനാട്ടിലും ഓണം കെങ്കേമമാക്കി ഡൽഹി നിവാസികൾ.  മയൂർ വിഹാറിലെ ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രമാണ് ആഘോഷങ്ങളുടെ കേന്ദ്രം. നാനാത്വത്തില്‍ ഏകത്വം ആഘോഷിക്കപ്പെടുന്നു എന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മുവും സമൃദ്ധിയും സന്തോഷവും ഉണ്ടാകട്ടെ എന്ന് പ്രധാനമന്ത്രി നേരന്ദ്രമോദിയും പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയും ആശംസിച്ചു. 

പതിവ് തെറ്റിയില്ല ഡല്‍ഹി മലയാളികള്‍ കാലത്തെ മയൂർ വിഹാറിലെ ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രത്തില്‍ എത്തി. മഴ മാറിന്നത് ആശ്വാസമായി. പ്രാര്‍ത്ഥനയോടെ ആഘോഷത്തിലേക്ക്. വമ്പന്‍ പൂക്കളം. നബി ദിന അവധി കൂടിയായതോടെ ആഘോഷത്തിന് പൊലിമ കൂടി . 

സന്തോഷവും സമാധാനവും ആയുരാരോഗ്യവും ഉണ്ടാകട്ടെ എന്നും നാനാത്വത്തില്‍ ഏകത്വം എന്ന ആശയം പ്രചരിപ്പിക്കുന്നു എന്നും രാഷ്ട്രപതി ദ്രൗപതി മുര്‍മു ആശംസിച്ചു. സന്തോഷവും സമൃദ്ധിയും ഒത്തൊരുമയും ഉണ്ടാകട്ടെ എന്ന് പ്രധാനമന്ത്രി മലയാളത്തില്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഓണാശംസ നേര്‍ന്നു.

ENGLISH SUMMARY:

Onam celebrations in Delhi brought together the Malayali community to mark the festival with grandeur. The Uttar Guruvayoorappan Temple in Mayur Vihar served as a focal point for these joyous festivities, reflecting the spirit of unity in diversity.