ഓണത്തിനു റെയില്‍വേ വക കേരളത്തിന് ഇരുട്ടടി. പാലക്കാട് ഡിവിഷനെ വെട്ടിമുറിച്ചു, മംഗളുരുവിനെ പശ്ചിമ–ദക്ഷിണ റയില്‍വേയുടെ മൈസുരു ഡിവിഷനിലേക്കു മാറ്റി. ഇന്നു വൈകീട്ടാണ് റയില്‍വേ ബോര്‍ഡ് ഉത്തരവിറക്കിയത്. ഡിവിഷന്‍ അതിര്‍ത്തി ഉള്ളാള്‍ വെരെയാക്കി ചുരുക്കി.
വരുമാനത്തിലെ 60– 65 ശതമാനം വരെ ലഭിക്കുന്ന മംഗളുരു തുറമുഖവും അനുബന്ധമേഖലകളും നഷ്ടമാകുന്നതോടെ പാലക്കാട് ഇന്ത്യയിലെ ഏറ്റവും വരുമാനം കുറഞ്ഞ ഡിവിഷനുകളുടെ കൂട്ടത്തിലേക്ക് തഴയപ്പെടും. വര്‍ഷത്തില്‍ 1,100 കോടിയുടെ നഷ്ടമാണ് പാലക്കാടിനുണ്ടാവുക. പുതിയ ട്രെയിനുകളും അടിസ്ഥാന വികസന പദ്ധതികളും അനുവദിക്കുന്നതു വരുമാനത്തിന്റെ അടിസ്ഥാനത്തിലായതിനാല്‍ ഇനി മുതല്‍ കേരളത്തിനുള്ള വന്‍ തിരിച്ചടിയാണു നീക്കം. റെയില്‍വെ ബോര്‍ഡിന്റെ ഏകപക്ഷീയ തീരുമാനം റദ്ദാക്കണമെന്ന് എം.കെ. രാഘവന്‍ ആവശ്യപ്പെട്ടു.